Skip to main content

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പരമാവധി പിന്തുണ നൽകുക

വയനാട്ടിലെ വിനാശകരമായ ഉരുൾപൊട്ടലിൽ എൽഡിഎഫ് സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കുടുംബങ്ങളുടെ പുനരധിവാസത്തിനുമായി പരമാവധി ശ്രമിക്കുന്നുണ്ട്. കേരളത്തിലെ സിപിഐ എമ്മും ബഹുജന സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയാണ്. ദുരിതത്തിൻ്റെ ഈ വേളയിൽ കേരളത്തിലെ ദുരിതബാധിതരായ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നമ്മുടെ പിന്തുണ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വയനാട് ദുരിതാശ്വാസത്തിനായി ഡൽഹിയിലെ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ പ്രത്യേക ദുരിതാശ്വാസ നിധിക്ക്‌ തുടക്കമിടും. ഈ നിധിയിലേക്ക്‌ ഉദാരമായി സംഭാവന ചെയ്യണം. ബാങ്ക്‌ അക്കൗണ്ട്‌ വിശദാംശങ്ങൾ വൈകാതെ അറിയിക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.