പട്ടികജാതി വിഭാഗങ്ങളിൽ ഉപവർഗീകരണം അനുവദിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പട്ടികവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിൽ നടപ്പാക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം. പട്ടികജാതി വിഭാഗങ്ങളിലെ കൂടുതൽ പിന്നാക്കക്കാർക്ക് പ്രത്യേക ക്വോട്ട അനുവദിക്കാനാണ് കോടതി വിധിച്ചത്. ഉപവർഗീകരണം നടത്തുന്നത് വിവിധ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് സംബന്ധിച്ച അനുഭവപാഠമായ സ്ഥിതിവിവരകണക്കിന്റെ അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിർദേശപ്രകാരം, പട്ടികജാതികളിലെ പിന്നാക്കവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ആവശ്യമായ സൗകര്യങ്ങൾ സർക്കാരുകൾ ഏർപ്പെടുത്തണം.