സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശ്ശൂർ ജില്ല കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.

സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശ്ശൂർ ജില്ല കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന സ. അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വ വാര്‍ഷികദിനമാണ് ഇന്ന്. ഏവര്‍ക്കും പ്രിയപ്പെട്ട അഴീക്കോടന്‍ സഖാവിന്റെ ജീവന്‍ പൊലിഞ്ഞിട്ട് 53 വര്‍ഷം പിന്നിടുകയാണ്. 1972 സെപ്തംബര്‍ 23ന് രാത്രിയായിരുന്നു ആ അരുംകൊല.
സെപ്റ്റംബർ 21 സ. എം എം ലോറൻസ് ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി.
എറണാകുളം മുളവുകാട് ഗ്രാമത്തിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സ. എം എം ലോറൻസ് ജീവിതകാലം മുഴുവൻ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു. സഖാവ് വേർപിരിഞ്ഞിട്ട് സെപ്തംബർ 21ന് ഒരുവർഷം പൂർത്തിയാകുന്നു.
സിപിഐ എം നേമം മുൻ ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് കല്ലിയൂർ ശ്രീധരന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
മരണത്തിലും മാതൃകയായി യാത്രയായ കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോർജിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻ്റ് കൂടിയായ ഐസക് പൊതിച്ചോർ വിതരണമടക്കം സാമൂഹ്യ സേവനങ്ങളിൽ സജീവമായിരുന്ന സഖാവായിരുന്നു.
സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി.
സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി.
ആ വിപ്ലവ സ്മരണകൾക്ക് ഒരു വർഷം പൂർത്തിയാവുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി. കാലം എത്ര കഴിഞ്ഞാലും ആ പോരാട്ടവീറിന്റെ ചൂടും ചൂരും കെട്ടു പോകില്ല.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു. പെരുമ്പാവൂർ നഗരസഭാംഗമായി പൊതുപ്രവർത്തനമാരംഭിച്ച തങ്കച്ചൻ നഗരസഭാ ചെയർമാനായും എംഎൽഎയായും പിന്നീട് മന്ത്രിയും സ്പീക്കറുമായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
സെപ്റ്റംബർ 9 സഖാവ് ചടയൻ ഗോവിന്ദൻ ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 27 വർഷം പൂർത്തിയാകുകയാണ്. 1998 സെപ്‌തംബർ ഒന്പതിനായിരുന്നു ആ വേർപാട്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് സഖാവ് ചടയൻ വഹിച്ചിരുന്നു.