Skip to main content

സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌

16.06.2022

കേരളത്തിന്റെ വികസനം സാധ്യമാക്കാൻ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. കേരള വികസനം കേന്ദ്രഫണ്ടിനെമാത്രം ആശ്രയിച്ച്‌ സാധ്യമാകില്ല. കേരളത്തിനകത്തുനിന്ന്‌ പരമാവധി വിഭവം സമാഹരിക്കണം. അത്‌ സാധ്യമാകണമെങ്കിൽ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. സ്വകാര്യമേഖലയെ എൽഡിഎഫ്‌ സർക്കാർ ഉപയോഗിക്കുന്നത്‌ പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്‌. എന്നാൽ, കോൺഗ്രസും ബിജെപിയും പൊതുമേഖലയെ സ്വകാര്യമേഖലയിലേക്ക്‌ മാറ്റാനാണ്‌ സ്വകാര്യമൂലധനം ഉപയോഗിക്കുന്നത്‌. ഈ വ്യത്യാസമാണ്‌ നമ്മുടെ ബദൽ. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ നല്ല നിലയിലാണ്‌ പ്രവർത്തിക്കുന്നത്‌. സ്വകാര്യ പങ്കാളിത്തത്തോടെയാണ്‌ അവ സ്ഥാപിച്ചത്‌. ഇത്തരം സ്ഥാപനങ്ങൾ ഏതെല്ലാം മേഖലകളിൽ സാധിക്കും എന്നത്‌ പരിശോധിക്കണം. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, പാവപ്പെട്ടവർക്കും ആശ്വാസമെത്തിക്കുകകൂടിയാണ്‌ ഇടതുപക്ഷത്തിന്റെ വികസനകാഴ്‌ചപ്പാട്‌. അതിനാലാണ്‌ 600 രൂപയായിരുന്ന പെൻഷൻ 1600ൽ എത്തിച്ചത്‌. പ്രാഥമിക ബാങ്കുകളും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. അങ്ങനെ വന്നാൽ പ്രാദേശിക വികസനത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകാനാകും. തദ്ദേശസ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളും അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികൾ വേണം. കേരളത്തിന്റെ ഭാവിവികസനം ഉറപ്പുവരുത്താനുള്ള പദ്ധതികളാണ്‌ വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ നടപ്പാക്കാനായാൽ വികസിത കേരളമായി സംസ്ഥാനത്തെ മാറ്റാൻ കഴിയും. എന്നാൽ, പദ്ധതികൾ നടപ്പാക്കാൻ എതിരാളികൾ എളുപ്പത്തിൽ സമ്മതിക്കില്ല. കുത്തക മാധ്യമങ്ങളും അവർക്കുവേണ്ടി അണിനിരന്നിട്ടുണ്ട്‌. എല്ലാ വികസനപദ്ധതികളെയും ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്താൻ അവർ ശ്രമിക്കും. അതിനായി അക്രമം അഴിച്ചുവിടും. മുഖ്യമന്ത്രിയെവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കും. അരാജകത്വമാണ്‌ അവർ ഉദ്ദേശിക്കുന്നത്‌. ജനങ്ങളെ അണിനിരത്തി ഈ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്‌ മുന്നോട്ടുപോകാനാകണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.