Skip to main content

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ

അപര ജീവിതത്തിന് സ്വജീവിതത്തേക്കാൾ മൂല്യമുണ്ടെന്ന പാഠമാണ് ശ്രീ നാരായണ ഗുരു നമ്മെ പഠിപ്പിച്ചത്. മനുഷ്യരനുഭവിച്ചു പോന്ന സകല ചൂഷണങ്ങളിലും നിന്നുമുള്ള വിമോചന സാധ്യത അദ്ദേഹം നിരന്തരം അന്വേഷിച്ചു. ആ അന്വേഷണം തുടരുന്ന ഈ കാലത്തും ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും ചിന്തയും ഏറെ പ്രസക്തമാണ്. സംഘടിച്ച്‌ ശക്തരാകുന്നതിനൊപ്പം തന്നെ വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. സവർണാധിപത്യത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടമായിരുന്നു ആ ജീവിതം.

ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരന്മാരായി വാഴുന്ന മാതൃകാസ്ഥാനമായി നമ്മുടെ കേരളത്തെ എന്നും നമുക്ക്‌ നിലനിർത്താനാകണം. മതനിരപേക്ഷത കാത്തുസൂക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ ജ്വലിക്കുന്ന സ്മരണകളാണ്‌ നമ്മുടെ കരുത്ത്‌. ചരിത്രത്തെ മാറ്റിയെഴുതുകയും ചരിത്ര പുരുഷന്മാരെ പുറത്തു നിർത്തുകയും ചെയ്യാനുള്ള പുതിയ കാലത്തെ ശ്രമങ്ങളെ, ഗുരു ഉയർത്തിയ മനുഷ്യ സ്നേഹം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് തന്നെ നമുക്ക്‌ പ്രതിരോധിക്കാം.

ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.