Skip to main content

യുഡിഎഫിൽ അഭിപ്രായ ഭിന്നതയും അതൃപ്തിയും രൂക്ഷമാകുന്നു കോൺഗ്രസിന്റെയും കെ സുധാകരന്റെയും നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രത്വക്ഷമായി പ്രകടിപ്പിച്ചു തുടങ്ങി

പൊതുവിഷയങ്ങളിലും മുന്നണിസംവിധാനത്തിന്റെ ഭാഗമായും യുഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. നിരവധി വിഷയങ്ങളിൽ കോൺഗ്രസിന്റെയും കെ സുധാകരൻ്റെയും നിലപാടുകളോടുള്ള എതിർപ്പ് യുഡിഎഫിൽ ഒരുവിഭാഗം പ്രത്യക്ഷമായി പ്രകടിപ്പിച്ചുതുടങ്ങി.

ഗവർണറെ ഉപയോഗപ്പെടുത്തി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിച്ചപ്പോൾ കോൺഗ്രസ് പൂർണ പിന്തുണയാണ് നൽകിയത്. ഇതിനെതിരെ യുഡിഎഫിൽ ഭിന്നാഭിപ്രായമുണ്ടായി. ആർഎസ്എസിനെ സംരക്ഷിച്ചുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിലും കടുത്ത അതൃപ്തിയാണ് യുഡിഎഫിലെ ചില കക്ഷികൾക്കുണ്ടായത്. വിഴിഞ്ഞം സമരത്തെ വർഗീയച്ചുവയോടെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് പ്രതിഷേധസ്വരവുമായി രംഗത്തെത്തിയത്.

ഈ വിഷയങ്ങളിലെല്ലാം യുഡിഎഫിൽ പുകയുന്ന ഭിന്നതകളും പ്രതികരണങ്ങളും ഞങ്ങൾ കാണുന്നുണ്ട്. മുന്നണിപ്രവേശനത്തിന്റെ ഭാഗമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഏതെങ്കിലും പാർടി എടുക്കുന്ന നിലപാടിനെ മുന്നണി പ്രവേശനത്തിന്റെ ഭാഗമായി കാണേണ്ടതില്ല. ഞങ്ങൾക്ക് വ്യക്തമായ മുന്നണി സംവിധാനവും രാഷ്ട്രീയവുമുണ്ട്‌.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അവർ ആസൂത്രണംചെയ്ത ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള നീക്കമാണ് നടത്തുക. ആർഎസ്എസിൻ്റെ ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനാകുമെന്ന വിശ്വാസം അവർക്കുതന്നെയില്ല. ഓരോ സംസ്ഥാനത്തും ബിജെപിയിതര ശക്തികളുടെ ഐക്യമുണ്ടായാൽമാത്രമേ ബിജെപിയെ തറപറ്റിക്കാൻ കഴിയുകയുള്ളൂ.

ജനങ്ങൾ ഇടതുപക്ഷത്തെ വലിയ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് കാണുന്നതെന്ന് ഗൃഹസന്ദർശനവേളയിൽ വ്യക്തമാകുന്നുണ്ട്. തെറ്റുതിരുത്തി ഫലപ്രദമായ ഇടപെടലിലൂടെ മുന്നോട്ടുപോകാനുള്ള ഊർജമാണ് ജനങ്ങൾ നൽകുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.