Skip to main content

ശ്രീനഗർ ലേ ഹൈവേയിലെ സോജില ചുരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലക്കാട് സ്വദേശികളുടെ വീടുകൾ സന്ദർശിച്ചു

ശ്രീനഗർ ലേ ഹൈവേയിലെ സോജില ചുരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലക്കാട് ചിറ്റൂർ സ്വദേശികളുടെ വീടുകൾ സന്ദർശിച്ചു. അവരവരുടെ കടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരെയാണ് അപകടത്തിൽ നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റവരോടും യാത്രയിൽ ഒപ്പമുണ്ടായിരുന്നവരോടും സംസാരിച്ചു. നെടുങ്ങോട് എന്ന ചെറിയ ഗ്രാമം ഈ ദുരന്തത്തിൽ നിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇക്കാര്യത്തിൽ അനുഭാവപൂർവ്വമായ നിലപാടാണ് സർക്കാരിനുള്ളത്. കുടുംബാംഗങ്ങളോട് ഈ വിവരം പങ്കുവെക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.