Skip to main content

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളൊരുക്കുന്ന ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളൊരുക്കുന്ന ദ്വിദിന ശിൽപ്പശാല കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്, ധർമ്മശാലയിൽ ഉദ്ഘാടനം ചെയ്തു.

പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ എച്ച്‌സിഎൽ ടെക്നോളജീസാണ് മണ്ഡലത്തിലെ 14 ഹയർസെക്കൻഡറി സ്‌കൂളിലെ തെരഞ്ഞെടുത്ത നൂറു കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

പ്ലസ്‌ടു വിദ്യാർഥികൾക്ക് മുഴുവൻ സമയ ജോലികൾ പ്രദാനം ചെയ്യുന്ന എക്സ്ക്ലൂസിവ് കരിയർ പ്രോഗ്രാമാണ് നൽകുന്നത്. എൻട്രി ലെവൽ ഐടി ജോലികൾക്ക് 12 മാസത്തെ പരിശീലനവും അവസരവും നൽകുന്ന പദ്ധതിയാണിത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.