Skip to main content

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ അന്വേഷിച്ചത്‌ കേന്ദ്ര ഏജൻസികളാണ്‌. അവയുടെ തലവനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല. രാഷ്‌ട്രീയ ദുരുദ്ദേശ്യംവച്ച്‌ എന്തെങ്കിലും പറഞ്ഞുപോകുകയല്ല, ജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയാണ്‌ പ്രധാനമന്ത്രി ചെയ്യേണ്ടത്‌.

സ്വർണക്കടത്തിന്റെ ഓഫീസ്‌ അറിയാം എന്നാണ്‌ പ്രധാനമന്ത്രി തൃശൂരിൽ പ്രസംഗിച്ചത്‌. എല്ലാവർക്കും അറിയാവുന്ന ഓഫീസ്‌ കേന്ദ്രസർക്കാരിന്റേതാണ്‌. കേന്ദ്രസർക്കാരിനു കീഴിലുള്ള വിമാനത്താവളങ്ങളിലൂടെയാണ്‌ കള്ളക്കടത്തുകൾ നടക്കുന്നത്‌. നയതന്ത്രബാഗേജ്‌ വഴിയാണ്‌ സ്വർണം എത്തിയതെന്ന്‌ ഒരു കേന്ദ്രമന്ത്രി പറഞ്ഞപ്പോൾ അല്ലെന്ന്‌ സഹമന്ത്രി വി മുരളീധരൻ പറയുന്നു. ഇതിന്റെയൊക്കെ അർഥം എന്താണ്‌. അന്വേഷണം ശരിയായ രീതിയിലായിരുന്നെങ്കിൽ യഥാർഥപ്രതികൾ പിടിക്കപ്പെടുമായിരുന്നു. ശരിയായ അന്വേഷണത്തെ കേന്ദ്രം ഭയപ്പെടുകയാണ്‌. സംസ്ഥാന സർക്കാരിനെതിരെ സ്വർണക്കടത്ത്‌ കേസ്‌ പറഞ്ഞ്‌ നേരത്തേയും വലിയ ആക്രമണങ്ങളുണ്ടായി. ജനങ്ങൾ സർക്കാരിനൊപ്പം നിന്നതോടെ അതൊന്നും ഏശിയില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.