Skip to main content

ഗസൽ ഗായകൻ പങ്കജ്‌ ഉധാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ പങ്കജ്‌ ഉദാസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്‌ സംഗീത ലോകത്തെ ശ്രുതിമധുരമായ ശബ്ദമാണ്‌. തുടക്കകാലത്ത്‌ മെലഡികളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ അദ്ദേഹം പക്ഷേ ഗസലിന്റെ നനുത്ത പാതയാണ്‌ തെരഞ്ഞെടുത്തത്‌. ‘ചാന്ദി ജൈസെ രംഗ്‌ ഹൈ തേരാ സോനേ ജൈസേ ബാൽ’ സംഗീതലോകത്ത്‌ ശ്രദ്ധിക്കപ്പെട്ടതോടെ ഗസൽ രംഗത്ത്‌ ചുവടുറപ്പിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീതാസ്വാദകരെ പിടിച്ചിരുത്തി. ഒരിക്കലും മാഞ്ഞുപോകുന്നതല്ല അദ്ദേഹത്തിന്റെ മധുരവും വികാരഭരിതവുമായ ശബ്ദവും പാട്ടുകളും. പങ്കജ്‌ ഉധാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.