Skip to main content

വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കി എൽഡിഎഫ് സർക്കാർ

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതിലൂടെ കേരളത്തിന്റെ ദീര്‍ഘകാല സ്വപനമാണ് സഫലമായിരിക്കുന്നത്. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു അദ്ധ്യായമാണിത്. ലോക തുറമുഖ ഭൂപടത്തിൽ നമ്മുടെ കേരളവും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത്‌ അനന്ത സാധ്യതകളാണ് തുറക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രം​ഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം രാജ്യത്തിന്റെ പുതിയ വാണിജ്യ കവാടമാകുമെന്ന് ഉറപ്പാണ്.

മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരത്തടുത്തപ്പോൾ അത് ഇടതുപക്ഷ സർക്കാരുകളുടെ ഇച്ഛാശക്തിയുടെ വിജയംകൂടിയായി. തുറമുഖത്തിനായുള്ള മൂന്നു പതിറ്റാണ്ടത്തെ നിരന്തരശ്രമങ്ങൾ നടത്തിയത് എൽഡിഎഫ്‌ സർക്കാരുകളായിരുന്നു. ഇ കെ നായനാർ സർക്കാരാണ് 1996ൽ തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ട നടപടികൾ ആരംഭിച്ചത്. പിന്നീട് വന്ന വി എസ് അച്യുതാനന്ദൻ സർക്കാരിന്റെയും ഒന്നും രണ്ടും പിണറായി വിജയൻ സര്‍ക്കാരുകളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നിരന്തര ഇടപെടലുകളുടെയും പൂർത്തീകരണം കൂടിയാണ് വിഴിഞ്ഞം തുറമുഖം.

ആഹ്ലാദകരവും അഭിമാനകരവുമായ ഈ വികസന മുന്നേറ്റത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.