Skip to main content

കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ അടുത്ത വർഷത്തെ കേരള സന്ദർശനം

ഫുട്ബോളിനെ എക്കാലവും ഇടനെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നാടാണ് കേരളം. നമ്മൾ മലയാളികളുടെ അതിർവരമ്പുകൾ ഇല്ലാത്ത ഫുട്ബോൾ കമ്പം ലോക പ്രശസ്തവുമാണ്. കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ അടുത്ത വർഷത്തെ കേരള സന്ദർശനം. ലോകം ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും നമ്മുടെ നാട്ടിൽ പന്ത് തട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ കായിക ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായി മാറാൻ പോകുന്ന ഈ അപൂർവ്വ സന്ദർഭം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് സമ്മാനിക്കാനായത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്. അർജന്റീനിയൻ ടീമിന്റെ സന്ദർശനത്തിന്റെ സാമ്പത്തികച്ചെലവുകൾ വഹിക്കാനുള്ള സന്നദ്ധത കേരളത്തിലെ വ്യാപാരി സമൂഹം ഇതിനോടകം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കേരളത്തിന്റെ ക്ഷണത്തോട് തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ വൈകാതെ തന്നെ കേരളത്തിലെത്തി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ കായിക മേഖലയ്ക്ക് പുത്തനുണർവ്വാകാൻ അർജന്റീന ദേശീയ ടീമിന്റെയും മെസിയുടേയും വരവിനാകും. ലോക കായിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ പോകുന്ന ആ മനോഹര നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.