Skip to main content

സാമ്രാജ്യത്വത്തിന് എതിരെ പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23

സാമ്രാജ്യത്വത്തിന് എതിരെ പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളികൾ പകര്‍ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ഇവർ ദേശീയപ്രസ്ഥാനത്തിലെ വിപ്ലവധാരയ്ക്ക് തുടക്കമിട്ടവരാണ്. സ്വാതന്ത്ര്യമെന്നാൽ അസമത്വത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനമാണെന്നറിയുന്ന ഏവർക്കും വലിയ പ്രചോദനമാണ് ഈ വിപ്ലവകാരികളുടെ ഉജ്വല സ്‌മരണകൾ. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഭഗത് സിംഗ് സോഷ്യലിസ്റ്റ് ലോകം കെട്ടിപ്പടുക്കുക എന്നതായിരിക്കണം വിപ്ലവത്തിൻ്റെ പരമമായ ലക്ഷ്യമെന്ന് അടിയുറച്ചു വിശ്വസിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ വിമോചന വിപ്ലവധാരയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തെ വളച്ചൊടിച്ചു ഭഗത് സിംഗിനെ തങ്ങളുടെ ചരിത്ര നായകനാക്കി മാറ്റാൻ വലതുപക്ഷ പാർടികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഇതിനു മുന്നിൽ നിൽക്കുന്നുവെന്നത് പരിഹാസ്യമാണ്. ഇത് ചരിത്രത്തിലെ പരിഹാസനാടകമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറി നിന്നവര്‍ ആ സമരാധ്യായങ്ങളിൽ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന പെടാപ്പാടുകള്‍ ചരിത്രത്തിലെ വലിയ ഫലിതമെന്നല്ലാതെ മറ്റൊരു തലത്തിലും വിലയിരുത്തപ്പെടില്ല. മനുഷ്യസ്നേഹികളും ദേശസ്നേഹികളുമായിരുന്ന ഈ അനശ്വര രക്തസാക്ഷികൾ നമുക്ക് പോരാട്ടവീര്യവും വഴിവെളിച്ചവുമാണ്. ആ അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.