ചക്രക്കസേരയിലിരുന്ന് നാടിനാകെ അക്ഷരവെളിച്ചം പകർന്ന സാമൂഹിക പ്രവർത്തക കെ വി റാബിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ശാരീരിക അവശതകളെ അതിജീവിച്ചാണ് റാബിയ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതും പിന്നീട് മറ്റുള്ളവർക്ക് വിദ്യ പകർന്നു നൽകിയതും. സാക്ഷരതാ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിന്ന് പ്രവർത്തിക്കാനും വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും റാബിയ എക്കാലവും പരിശ്രമിച്ചു. റാബിയയുടെ നിര്യാണത്തിൽ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്കുചേരുന്നു.
