രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏക സിവിൽ കോഡിലൂടെ 2024ലെ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. സമത്വവും തുല്യതയുമല്ല ഭിന്നിപ്പും വർഗീയ ധ്രുവീകരണവുമാണിതിന് പിന്നിലെ അജൻഡ. തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള രാഷ്ട്രീയ ആയുധമായാണിത്. നടപ്പാക്കിയാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഇല്ലാതാകും.
ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് ഇന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകും.
ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡ്. അതുകൊണ്ടു തന്നെ സെമിനാർ സംഘടിപ്പിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധമായാണ്. സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും.
കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലില്‍ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം. അതിനായി കേരളത്തിൽ നിന്നുള്ള എംപിമാര്‍ പാർലമെന്റിൽ ശബ്ദമുയര്‍ത്തണം.
സിപിഐ എമ്മാണ് ഏക സിവിൽ കോഡിനായി വാദിച്ചതെന്ന് 1985ലെ നിയമസഭാ രേഖകളെ ഉദ്ധരിച്ച് മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തതായി കണ്ടു. 1985 ജൂലൈ ഒമ്പതിനു നടന്ന നിയമസഭാ ചോദ്യോത്തരവേളയിലെ കാര്യങ്ങളെക്കുറിച്ചാണ് മാതൃഭൂമിയും ചില യുഡിഎഫ് കേന്ദ്രങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നത്.
ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഒരു ശതമാനത്തിന്റെ താൽക്കാലിക വർധന ആവശ്യപ്പെട്ടിട്ടുണ്ട്.
ഏക സിവിൽ കോഡ് വിഷയം കേരളത്തിൽ ഇന്ന് സജീവ ചർച്ചാ വിഷയമാണല്ലോ. സിപിഐ എം 15ന് കോഴിക്കോട്ട് ഈ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പിനുമുമ്പ് ധൃതിപിടിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെ ശക്തിയുക്തം എതിർക്കാനാണ് സിപിഐ എം തീരുമാനം.
ഏക സിവിൽ നിയമം രാജ്യത്ത് നടപ്പാക്കണമെന്ന അഭിപ്രായമാണ് ഇ എം എസിന് ഉണ്ടായിരുന്നതെന്ന പ്രചാരണം സജീവമായിരിക്കുകയാണ്. സിപിഐ എം നടത്തുന്ന ഏക സിവിൽ കോഡിന് എതിരായ സമരം ഇ എം എസിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടക്കുന്നു.
ഏക സിവിൽ കോഡ് കൊണ്ടുവരുന്നതിലൂടെ മുസ്ലിംവിരുദ്ധതയാണ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിക്കു പിന്നാലെയാണ് ഏക സിവിൽകോഡ് മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയെന്ന ബഹുസ്വര സമൂഹത്തിൽ ഈ നിയമം നടപ്പാക്കുന്നതിന് പരിമിതിയുണ്ട്.
വംശീയ കലാപത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ മണിപ്പൂർ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് എ എ റഹീം എം പി കത്തയച്ചു.
ഏക സിവില്‍ കോഡിനെതിരായി സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ വര്‍ഗീയ വാദികളൊഴിച്ച് ആര്‍ക്കും പങ്കെടുക്കാം. ആര്‍എസ്എസ് - ബിജെപി അജണ്ടയ്ക്ക് എതിരാണ് സിപിഐ എം സെമിനാർ. ദേശീയ പ്രാധാന്യമുള്ള സെമിനാറില്‍ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ പങ്കെടുക്കും.
കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം ഹനിച്ചു എന്ന് മുറവിളി കൂട്ടുന്നവർ അടിയന്തരാവസ്ഥാകാലത്തു മാധ്യമ മേധാവികളെയും ,അവരുടെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ വേട്ടയാടിയ കോൺഗ്രസ് ഭരണകാലം മറക്കരുത്.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സ. പിണറായി വിജയന് നിര്‍ദ്ദേശിച്ചു.
‘എത്ര വലിയ കലാപമാണെങ്കിലും 24 മണിക്കൂറിനപ്പുറത്തേക്ക് കൊള്ളയും കൊള്ളിവയ്പും പടരുന്നുണ്ടെങ്കിൽ അതിന് അധികാരത്തിന്റെതന്നെ പിന്തുണയുണ്ടെന്നു വിശ്വസിച്ചുകൊള്ളുക’ – കലാപങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച സുരക്ഷാവിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞരും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന നിഗമനമാണത്.