Skip to main content

‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് ജനകീയ കൂട്ടായ്‌മ

‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജൂലൈ 27ന്‌ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ പങ്കെടുക്കും. മണിപ്പുരിൽ നടക്കുന്ന അക്രമത്തിന്റെ ചെറിയ ഭാഗം മാത്രമാണ്‌ ഇപ്പോൾ പുറത്തുവന്നത്‌. ഇതിലൂടെ ലോകരാഷ്ട്രങ്ങൾക്കാകെ മുന്നിൽ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥയാണ്‌ സംജാതമായത്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത മണിപ്പൂർ സംസ്ഥാന സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

ജനകീയ കൂട്ടായ്‌മയ്‌ക്ക്‌ മുന്നോടിയായി 14 ജില്ലയിലും ഞായറാഴ്‌ച എൽഡിഎഫ്‌ യോഗം ചേരും. തുടർന്ന് തിങ്കളാഴ്‌ച മണ്ഡലം കമ്മിറ്റികളും യോഗം ചേരും. എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും എന്താണ്‌ ഇന്നത്തെ കേരളം എന്ന്‌ വ്യക്തമാക്കാനും പ്രഗത്ഭരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടിക്ക്‌ എൽഡിഎഫ്‌ പൂർണ പിന്തുണ നൽകും. നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പരിപാടിയുടെ ഭാഗമായി സെമിനാറുകളും സിമ്പോസിയങ്ങളും നടക്കും. ആഗസ്റ്റ് ഏഴിന്‌ പതിനായിരങ്ങൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയും ഉണ്ടാകും.

രാജ്യത്ത്‌ വർഗീയ ശിഥിലീകരണം ലക്ഷ്യമിട്ടുള്ള ഏക സിവിൽ കോഡ്‌ നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന്‌ എൽഡിഎഫ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തിൽ എൽഡിഎഫിലെ എല്ലാ പാർടികളും വിപുലമായ സെമിനാറുകളും പരിപാടികളും സംഘടിപ്പിക്കും.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.