Skip to main content

അനീതികൾക്കെതിരെയും വിഭാഗീയകൾക്കെതിരെയുമുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം

തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.

വൈക്കം ക്ഷേത്രത്തിന് സമീപത്തുള്ള പൊതുനിരത്തിൽ ജാതിഭേദമന്യെ എല്ലാവർക്കും വഴി നടക്കാനുള്ള അവകാശത്തിനും രാജഭരണകാലത്ത് നിലനിന്ന അയിത്തത്തിനെതിരെയും ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ച് 1924 മാര്‍ച്ച് 30ന് തുടങ്ങി 1925 നവംബര്‍ വരെ നീണ്ടുനിന്ന ചരിത്ര പ്രക്ഷോഭം കേരള നവോത്ഥാനത്തിലെ ഉജ്ജ്വലമായ ഏടാണ്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയില്‍ അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിന് ശ്രീ നാരായണഗുരു, മഹാത്മാ ഗാന്ധി, കുമാരനാശാന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയുണ്ടായിരുന്നു. അവകാശപ്പോരാട്ടം എന്നതിനൊപ്പം തന്നെ സാമുദായികസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും വൈക്കം സത്യാഗ്രഹം പ്രധാന പങ്ക് വഹിച്ചു.കൊടിയ അനീതിക്കെതിരെയുള്ള വൈക്കം സത്യാഗ്രഹത്തിന്റെ വിജയം നമ്മുടെ രാജ്യത്തെ സാമൂഹ്യപ്രക്ഷോഭങ്ങൾക്ക് ഇന്ധനം പകർന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം തച്ചുടയ്ക്കാനും മനുസ്മൃതിയില്‍ പറയുന്ന ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനും 1925ല്‍ ആരംഭിച്ച ആര്‍എസ്എസ് എന്ന അര്‍ദ്ധഫാസിസ്റ്റ് സംഘടന നടത്തുന്ന ശ്രമങ്ങള്‍ക്കും വൈക്കം സത്യാഗ്രഹത്തോളം തന്നെ പഴക്കമുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും, ഇന്നത്തെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന അപകടകരമായ മൃദുഹിന്ദുത്വത്തിന് നമ്മുടെ നാടിനെ വിട്ടുകൊടുക്കില്ല എന്നും ഓരോ പൗരരും പ്രതിജ്ഞയെടുക്കേണ്ട സമയം കൂടിയാണ് കേരളചരിത്രത്തിലെ ഈ ജ്വലിക്കുന്ന സമരത്തിന്റെ ഓര്‍മ്മദിനം.

അനീതികൾക്കെതിരെ, വിഭാഗീയകൾക്കെതിരെയുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം.
 

കൂടുതൽ ലേഖനങ്ങൾ

വധശിക്ഷ കാത്ത് യമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷാ ഇളവിന്‌ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം

സ. ടി പി രാമകൃഷ്ണൻ

വധശിക്ഷ കാത്ത് യമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷാ ഇളവിന്‌ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന്‌ ആവശ്യപ്പെടുന്നു. നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെടണം.

നുണപ്രചാരണം നടത്തുന്ന മീഡിയ വണ്ണിനും ദാവൂദിനും എതിരായി സിപിഐ എം നിയമ നടപടി സ്വീകരിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതരാഷ്ട്രമുണ്ടാക്കാനും മറ്റ് മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ഇവിടെ ചിലർ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തുന്ന ചാനലായ മീഡിയ വണ്ണിന്റെ ആശയ പ്രത്യയശാസ്ത്രത്തിൽ അന്യ മതസ്ഥരോട് ശത്രുതപരമായ നിലപാട് കൃത്യമായുണ്ട്.

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്ക് വൻ വിജയമായത് ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്ക് വൻ വിജയമായത് ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്. മോദി ഭരണത്തിൻ കീഴിൽ സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുസ്സഹമായി എന്നതിന്റെ പ്രതിഫലനംകൂടിയാണ് പണിമുടക്കിന് അനുകൂലമായി അവർ നടത്തിയ പ്രതികരണം.

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഗവർണമാരെ ഉപയോഗപ്പെടുത്തിയും സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കാനും കാവിവൽക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത്‌ ഇടപെടുകയാണ്‌ കേന്ദ്ര സർക്കാർ ഇപ്പോൾ നിലപാടുകൾ സ്വീകരിക്കുന്നത്‌.