Skip to main content

കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോളും കീഴടങ്ങാതെ കേരളം

കേന്ദ്രം സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും സംസ്ഥാനത്തിന്റെ ചെലവിൽ വൻ വർധനയാണ് ഉണ്ടായത്. രണ്ടാം പിണറായി വിജയൻ സർക്കാർ ചെലവ്‌ വെട്ടിക്കുറയ്‌ക്കുന്നെന്ന്‌ വിമർശിക്കുന്നവർക്കുള്ള മറുപടികൂടിയാണിത്‌. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രതിവർഷ ശരാശരി ചെലവ് 1.20 ലക്ഷം കോടിയായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തേത്‌ 1.60 ലക്ഷം കോടിയാണ്‌.

കേന്ദ്രവിഹിതത്തിൽ പ്രതിവർഷം 57,000 കോടി കുറവുവരുമ്പോഴാണിത്. കോവിഡ് കാലത്ത് ശമ്പളവും- പെൻഷനും പരിഷ്കരിച്ച ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം നൽകിത്തുടങ്ങിയത്‌ ഈ സർക്കാരാണ്‌. യുഡിഎഫായിരുന്നു അധികാരത്തിലെങ്കിൽ ഇതെല്ലാം നിഷേധിക്കപ്പെട്ടേനേ. വരാൻപോകുന്ന യുഡിഎഫ് സർക്കാരിനെ തകർക്കാനാണ്‌ ശമ്പള-പെൻഷൻ പരിഷ്കരണമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ഇതേ കാര്യം പറഞ്ഞ്‌ സെക്രട്ടറിയറ്റിലെ ജീവനക്കാരുടെ ഒരു സംഘടന നോട്ടീസ്‌ അടിച്ചിറക്കിയിരുന്നു.

2017-21ലെ ഡിഎ കുടിശ്ശിക പിഎഫിൽ ക്രെഡിറ്റ് ചെയ്തു. സർവീസ് പെൻഷൻ പരിഷ്കരണ കുടിശ്ശിക ലഭ്യമാക്കൽ, സാമൂഹ്യ സുരക്ഷാ പെൻഷൻ വർധന തുടങ്ങിയവയും നടപ്പാക്കി. സാമൂഹ്യ സുരക്ഷാ പെൻഷനായി 8000 കോടി രൂപയാണ് ഉമ്മൻചാണ്ടി സർക്കാർ നൽകിയത്. എന്നാൽ, ഒന്നാം പിണറായി സർക്കാർ 32,000 കോടിയും ഈ സർക്കാർ മൂന്നുവർഷത്തിനുള്ളിൽ 27,000 കോടിയും നൽകി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ (കാസ്പ്) 540 കോടിയാണ് ബജറ്റ്‌ വകയിരുത്തൽ. 1600 കോടിയോളം നൽകുന്നു. വർഷം 4000 മുതൽ 5000 വരെ ആൻജിയോപ്ലാസ്റ്റി ഓരോ സർക്കാർ മെഡിക്കൽ കോളേജിലും സൗജന്യമായി ചെയ്യുന്നു. 1000 കോടിയാണ്‌ കെഎസ്‌ആർടിസിക്ക്‌ നീക്കിവയ്‌ക്കുന്നതെങ്കിലും 2400 കോടിവരെ ചെലവാകുന്നു. കിഫ്ബിയിൽ ഇതുവരെ 30,000 കോടിയിലധികം രൂപ ചെലവഴിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.