ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയെ അതിവേഗം അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മോദി സർക്കാർ തിടുക്കപ്പെട്ട് പുതിയ വിദ്യാഭ്യാസനയം തട്ടിക്കൂട്ടിയത്.

ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയെ അതിവേഗം അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മോദി സർക്കാർ തിടുക്കപ്പെട്ട് പുതിയ വിദ്യാഭ്യാസനയം തട്ടിക്കൂട്ടിയത്.
ബെത്ലഹേമിലെ പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപം നമ്മുടെയെല്ലാം മനസ്സിൽ ഉയർന്നുവരുന്നകാലമാണ് ക്രിസ്തുമസ്സിന്റേത്. എന്നാൽ ഇന്ന് ബത്ലഹേം ഉൾപ്പെടുന്ന പലസ്തീൻ ബോംബിംഗും ഷെല്ലാക്രമണവും കൊണ്ട് നിലവിളികളുയരുന്ന, ചോരചിതറുന്ന, കബന്ധങ്ങൾ കുന്നുകൂടുന്ന മഹാനരകമായി മാറിയിരിക്കുന്നു.
ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദൽ നയങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തെ വേറിട്ട് നിർത്തുന്നത്. മറ്റിടങ്ങളിൽ നഗരം കേന്ദ്രീകരിച്ച് മാത്രം വികസനം നടക്കുമ്പോൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ സർവതലസ്പർശിയായ വികസനമാണ് കേരളത്തിലേത്.
പുതിയ ഒരു വർഷത്തിലേക്ക് നമ്മൾ കടക്കുകയാണ്. ഓരോ പുതിയ വർഷവും കഴിഞ്ഞുപോയ വർഷത്തിലേക്കു തിരിഞ്ഞുനോക്കാനും അതിൽനിന്ന് ആർജിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ വരുന്ന വർഷം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവസരമാണ്.
കോൺഗ്രസിനെക്കുറിച്ച് വി എം സുധീരൻ മാധ്യമങ്ങളോട് പറഞ്ഞ രണ്ടു കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഒന്ന് കോൺഗ്രസിന്റെ നവലിബറൽ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് ഇപ്പോൾ രാജ്യത്തെ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് എന്നതാണ്.
സിപിഐ എം കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറിയായിരുന്ന അന്തരിച്ച സഖാവ് എ കെ നാരായണന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
സിപിഐ എം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും പാർടി സംസ്ഥാന കമ്മിറ്റി അംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന അന്തരിച്ച സഖാവ് കെ കുഞ്ഞിരാമന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണ്. മതനിരപേക്ഷ രാഷ്ടീയത്തിലൂടെ മാത്രമേ ആർഎസ്എസ് ഉയർത്തുന്ന വർഗീയരാഷ്ട്രീയത്തെ നേരിടാനാകൂ എന്ന തിരിച്ചറിവാണ് കോൺഗ്രസിന് വേണ്ടത്.
ഇസ്രായേൽ അതിക്രൂരമായ ആക്രമണമാണ് പലസ്തീനിൽ നടത്തുന്നത്. മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് നടക്കുന്നത്. യേശു ജനിച്ച മണ്ണിൽ സമാധാനം മുങ്ങി മരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും ദശലക്ഷക്കണക്കിന് ആളുകൾ പാലായനം ചെയ്യുന്നതും വേദനാജനകമാണ്. ആഘോഷമില്ലാത്ത ഒരു ക്രിസ്മസ് ഇത് ആദ്യമാകാം.
കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്സ് എന്നീ ഫാക്ടറികളിലേക്ക് ഉജ്വല മാർച്ചുമായി സംയുക്ത കർഷക സംസ്ഥാന സമിതി. MRF മാർച്ചും ഉപരോധവും കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സ. വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കളമശേരി അപ്പോളോ ടയേഴ്സിലേക്ക് നടന്ന മാർച്ച് സംയുക്ത കർഷക സംസ്ഥാനസമിതി ചെയർമാൻ സ.
രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നിലപാട് എടുക്കാത്തത് രാഷ്ട്രീയ പാപ്പരത്തമാണ്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകാനാകില്ല. മധ്യപ്രദേശിലെയും ഗുജറാത്തിലെയും അനുഭവത്തിൽനിന്ന് കോൺഗ്രസ് പാഠം പഠിച്ചിട്ടില്ല.
ശിവഗിരി തിർത്ഥാടനം വിശ്വമാനവീകത ഉയർത്തി പിടിക്കുന്നു. അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹത് സംഭവമാണ്. ഗുരുവിന്റെ ഇടപെടൽ സമൂഹത്തിലാകെ ചലനമുണ്ടാക്കി. സമൂഹത്തേയും ജനങ്ങളേയും മനുഷ്യത്വവത്ക്കരിക്കുകയാണ് ഗുരു ചെയ്തത്.
ഇതിലെന്താണിത്ര വിവാദം? രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ശ്രീമതി സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചത് വളരെ സ്വാഭാവികമല്ലേ? അത്രമേൽ രാഷ്ട്രീയ നിരക്ഷരരായവർ മാത്രമേ അതിൽ അദ്ഭുതപ്പെടുകയുള്ളൂ. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സോണിയാ ഗാന്ധിക്കും കോൺഗ്രസിനും അർഹതയുണ്ട്.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രിയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോടൊപ്പം പങ്കെടുത്തു. സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായ 'വൈക്കം സമര ശതാബ്ദി പുഷ്പം' സ.
രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഒരാളുടെ മതമോ വിശ്വാസമോ രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്നാണ്.