സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ് രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ് ഖജനാവിൽനിന്ന് ജനങ്ങളിലേക്ക് എത്തിയത്. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം സ്‌തംഭിച്ചിട്ടില്ല.
