ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം ഉദയം ചെയ്യുന്നതിന് ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട് 106 വർഷം പൂർത്തിയാകുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്.

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം ഉദയം ചെയ്യുന്നതിന് ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട് 106 വർഷം പൂർത്തിയാകുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്.
നവകേരളത്തിന്റെ നവ്യാനുഭവമൊരുക്കുന്ന കേരളീയം ഓരോ ദിവസവും ശ്രദ്ധേയമാവുകയാണ്. പ്രദർശന നഗരികളാകെ നിറഞ്ഞുകവിയുകയാണ്. വിവിധ സെമിനാറുകളിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള വിദഗ്ധർ പങ്കെടുക്കുന്നു. വേദികളിൽ നിരവധിയായ കലാപ്രകടനങ്ങൾ അരങ്ങേറുന്നു. കേരളീയത്തിന്റെ വിവിധ വേദികൾ സന്ദർശിച്ചു.
അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ഇസ്രയേൽ സന്ദർശിച്ചശേഷം നവംബർ എട്ടിന് ഇന്ത്യയിൽ വരികയാണ്. ഈ വരവിന് എതിരായി നവംബർ 7,8,9 തീയതികളിൽ രാജ്യത്ത് സിപിഐ എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പരിപാടിയിൽ വിശാലമായി ജനങ്ങളെ അണിനിരത്തും.
നവംബർ 11 ന് കോഴിക്കോട് സിപിഐ എം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിൽ മുസ്‌ലീം ലീഗ് പങ്കെടുക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. എന്നാൽ പരിപാടിക്ക് ലീഗിന്റെ പിന്തുണയുണ്ട്. ലീഗിന്റെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ് വിലക്കാണ്.
സ്വരാജ്യത്തിന് വേണ്ടിയുള്ള പലസ്‌തീനിന്റെ പോരാട്ടത്തിനൊപ്പമാണ് സിപിഐ എം. ഇസ്രയേലിന്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇതിനൊപ്പം സിപിഐ എമ്മും പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കും.
അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യം. അതിന് വലിയ പങ്കാണ് സംസ്ഥാന വിജിലന്‍സ് വഹിക്കുന്നത്. അഴിമതി കാണിക്കുന്നർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. അഴിമതിക്ക് കാരണമായ അവസരങ്ങൾ ഇല്ലാതാക്കണം. ഇതിനായാണ് ഓൺലൈൻ സേവനങ്ങൾ.
ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി രാജ്യത്തെ രക്ഷിക്കുക എന്നതാണ് സിപിഐ എമ്മിന്റെ മുഖ്യ തെരഞ്ഞെടുപ്പ് നയം. അതിനായി എല്ലാ ജനാധിപത്യ മതേതര കക്ഷികളേയും കൂട്ടിയോജിപ്പിച്ച് മുന്നാട്ടുപോകാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യ സംഖ്യം അത്തരത്തിലുള്ള ഒരു നീക്കമാണ്.
പൊതുവിഷയത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്ന മുസ്‌ലീം ലീഗ് സമീപനം സ്വാഗതാര്‍ഹമാണ്. സിപിഐ എം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഒരുമിച്ച് പങ്കെടുക്കാനാകാത്തതിന്റ കാരണം കോണ്‍ഗ്രസ് സമ്മര്‍ദ്ദമാണോ എന്ന് ലീഗ് വ്യക്തമാക്കണം.
കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയരുടെ ഒരു മഹോത്സവമായി സംസ്ഥാന ഗവണ്‍മെന്റ് സംഘടിപ്പിക്കുന്നതാണ് കേരളീയം. അത് കേരളത്തിലെ ജനങ്ങളാകെ ഏറ്റെടുത്തു. തലസ്ഥന നഗരി മുഴുവന്‍ ആഘോഷപരിപാടികളാണ്. പതിനായിരങ്ങള്‍ തിങ്ങിനിറഞ്ഞതായിരുന്നു ഉദ്ഘാടനം.
ഇന്ത്യയിലെ കോർപ്പറേറ്റ് കുടുംബങ്ങൾക്ക് ഭരിക്കുന്ന പാർടിയ്ക്ക് ഫണ്ട് നൽകാൻ സഹായമൊരുക്കുന്ന നിയമപരമായ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. എത്ര തുക ഏത് പാർടിക്ക് നൽകി എന്ന് വെളിപ്പെടുത്തേണ്ട ഒരു ബാധ്യതയും കമ്പനികൾക്കില്ല .
ഒരു ജനതയുടെ അവിസ്മരണീയ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ചരിത്ര സന്ദർഭമാണ് 'കേരളീയം'.
കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം.
പാചകവാതകവില തുടർച്ചയായി വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിച്ച് മോദി സർക്കാർ. തുടർച്ചയായ രണ്ടാം മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ. നവംബർ ഒന്നിന് പാചക വാതകത്തിന് നൂറ്റൊന്നു രൂപയാണ് കൂട്ടിയിരിക്കുന്നത്.
മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുങ്ങി. തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
കേരളത്തിന്റെ 68-ാം ജന്മദിനമായ ബുധനാഴ്ച കേരളീയം പരിപാടിക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. കേരളം എന്താണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികളുടെ ലക്ഷ്യം. തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കവടിയാർവരെയുള്ള പ്രദേശങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്.