കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഇത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടകളുടെ ഭാഗമായിരുന്നു. കേരളം ഈ ദുഷ്ടലാക്കിനെ ഒറ്റക്കെട്ടായി എതിർത്തു.

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഇത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടകളുടെ ഭാഗമായിരുന്നു. കേരളം ഈ ദുഷ്ടലാക്കിനെ ഒറ്റക്കെട്ടായി എതിർത്തു.
കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പൊതുസെൻസസിനൊപ്പം അഖിലേന്ത്യ വ്യാപകമായി ജാതി സെൻസസും നടത്തണം. സംസ്ഥാനതലത്തിൽ ജാതി സെൻസസ് നടത്തുന്നത് സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിലുള്ള വിഷയമാണ്. എന്നാൽ, ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങൾക്ക് അർഹമായ കാര്യങ്ങൾ നൽകാൻ അടിസ്ഥാനമാക്കേണ്ടത് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള സെൻസസ് വിവരങ്ങളാണ്.
കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ല. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അദ്ദേഹത്തിനുണ്ട്.
ഇന്നലെ എന്തൊരു ദിവസമായിരുന്നു!
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിലെ മന്ത്രിയായിരുന്നുകൊണ്ട്, "എൻറെ അത്രയും സെക്കുലർ ആരുണ്ട്" എന്നാണ് രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത്! ആർഎസ്എസിന് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം ചോദിക്കുന്നത് ഇന്ത്യയിൽ നടക്കുന്ന റാഡിക്കലൈസേഷനെയാണ് ഞാൻ എതിർക്കുന്നത് എന്ന്!
കളമശേരി സ്ഫോടനത്തെ സംബന്ധിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത് വിടുവായത്തമാണ്. രാജ്യത്തിന്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടത്? വെറും വിഷമെന്നല്ല കൊടുംവിഷം എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്.
കളമശ്ശേരിയിൽ യഹോവാസാക്ഷികൾ എന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒരു കൺവെൻഷനിൽ ഇന്നുണ്ടായ സ്ഫോടനവും മരണങ്ങളും അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതുമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
കേന്ദ്രകമ്മിറ്റി മീറ്റിംഗ് കഴിഞ്ഞയുടനെ കേരളത്തിൽ നിന്നുള്ള അംഗങ്ങളെ മുഴുവൻ വിളിച്ച് മുഖ്യമന്ത്രിയാണ് കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ വിവരം പറഞ്ഞത്.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശേരിയിലുണ്ടായത്. കൃത്യമായ നടപടികളാണ് സംഭവത്തിനു ശേഷം സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അപകടം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ നേടി. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച ചാനെലൈസിങ് ഏജൻസിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോർപറേഷൻ കരസ്ഥമാക്കിയത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരളത്തിലെ സഹകാരി സമൂഹത്തിന്റെ വിജയമാണ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കള്ളപ്രചരണം നടത്തിയവര്‍ക്കേറ്റ തിരിച്ചടി കൂടിയാണ് കോടതി വിധി.
ഇഡി കാണിക്കുന്നത് ഗുണ്ടായിസമാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണ് ബിജെപി എന്നും നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും രാജസ്ഥാനിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസ്താവിച്ചിരിക്കുന്നു.
പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ'യെ മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ. വി ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശ്രീ.രമേശ് ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12038 സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും തന്നെ നിലവിൽ നൽകുവാനില്ല.