ഇന്ത്യന്‍ ജനത എന്നും ഓര്‍മ്മിക്കുന്ന ശാസ്‌ത്രജ്ഞന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡോ. എം എസ് സ്വാമിനാഥന്‍. ശാസ്‌ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം അതുല്യമായ സംഭാവനകള്‍ നല്‍കി.
