ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നിരിക്കുകയാണ്. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന് പറഞ്ഞു. മറ്റ് ചിലരുടെ പ്രേരണ കൊണ്ടാണ് ആരോപണമുന്നയിച്ചതെന്നാണ് ഇപ്പോൾ ഇയാൾ പറഞ്ഞത്. കേസിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാണ്.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നിരിക്കുകയാണ്. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന് പറഞ്ഞു. മറ്റ് ചിലരുടെ പ്രേരണ കൊണ്ടാണ് ആരോപണമുന്നയിച്ചതെന്നാണ് ഇപ്പോൾ ഇയാൾ പറഞ്ഞത്. കേസിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാണ്.
കേരളത്തിനെതിരെ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാൻ പോലും യുഡി എഫ് എംപിമാർ തയ്യാറായിട്ടില്ല. കേരളത്തിൽ ഒന്നും നടക്കില്ല എന്ന പ്രതീതിയാണ് യുഡിഎഫ് ഉണ്ടാക്കിയത്. എന്നാലിപ്പോൾ കേരളത്തിൽ ദേശീയ പാത വികസനം പൂർത്തിയാവാൻ പോവുകയാണ്.
ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. യുദ്ധസാഹചര്യം സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നതായും.
കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണ്. അവരുടെ ലക്ഷ്യം എൽഡിഎഫ് ആണ്. കോൺഗ്രസ് ബിജെപിയെ എതിർക്കുന്നില്ല എന്ന് മാത്രമല്ല, ഒരു വിഭാഗം ബിജെപിയുടെ വർഗീയ നയങ്ങൾ വരെ സ്വീകാര്യമുള്ളവരാണ്. സംഘപരിവാർ മനസോടെ പ്രതികരിക്കാൻ അവർ തയ്യാറാണ്. ബിജെപിക്ക് നീരസമുണ്ടാക്കുന്ന ഒന്നും കോൺഗ്രസ് ചെയ്യുന്നുമില്ല.
വിപ്ലവ നക്ഷത്രം ചെ എന്ന 'ഏണസ്റ്റോ ഗുവേര ഡേ ലാ സെർന'യുടെ അൻപത്തിയാറാം രക്തസാക്ഷി ദിനമാണ് ഇന്ന്.
ചെ ഗുവേരയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ചൂഷണരഹിതവും തുല്യതയിലധിഷ്ഠിതവുമായൊരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്നവർക്കെല്ലാം ചെ ഗുവേരയുടെ സമരോത്സുക ജീവിതവും ത്യാഗവും ധീരതയും നിത്യപ്രചോദനമാണ്.
ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിൽ നരേന്ദ്ര മോദി സർക്കാർ എടുത്ത ഏകപക്ഷീയ നിലപാട് തെറ്റാണ്. അമേരിക്കൻ പക്ഷപാതി രാജ്യങ്ങൾക്കൊപ്പം നിന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലോകരാഷ്ട്രീയനീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയതാല്പര്യങ്ങൾക്കും എതിരാണ്.
മൂന്നാമതും ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി സർക്കാർ ഇഡിയെ കയറൂരി വിട്ടത്. പ്രതിപക്ഷ പാർടികൾ അധികാരത്തിലിരിക്കുന്ന നാല് സംസഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം ഒരേസമയം ഇഡി റെയ്‌ഡ് നടന്നത്. പുതിയ സാഹചര്യത്തിൽ ബിജെപി എങ്ങിനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണിത്.
ബിജെപി രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല, തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റുള്ളവരും കഴിക്കണം എന്നാണ് പറയുന്നത്. യുഡിഎഫ് എംപിമാര്‍ കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. അവര്‍ ഉറച്ച ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചില്ല.
രാജ്യത്ത് ഒരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി കേന്ദ്രം ആക്രമിക്കുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ആപത്താണെന്നും രാജ്യത്ത് തുടര്‍ഭരണം പ്രയാസമാണെന്ന് ബിജെപിയും തിരിച്ചറിഞ്ഞു തുടങ്ങി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ട കാര്യമാണ്. ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ല. പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്.
ന്യൂസ് ക്ലിക്കിനെതിരെയുള്ള അടിയന്തരാവസ്ഥയ്ക്കു സമാനമായ നടപടിയെ ന്യായീകരിക്കാൻ ബിജെപിക്കാർ ഇറങ്ങിയിട്ടുണ്ട്. കേരളത്തിൽ ഷാജൻ സ്കറിയക്കെതിരെ എടുത്ത പൊലീസ് നടപടികളുമായി സമീകരിക്കാനാണു ശ്രമം.
സഖാവ് ആനത്തലവട്ടം ആനന്ദൻ അടിമുടി തൊഴിലാളിവർഗ രാഷ്ട്രീയമാണ്. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉൾക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളും ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെടുത്തുന്നതിന് കാരണമായിരുന്നു.
തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്.
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ജീവനക്കാരെയും എഴുത്തുകാരെയും ചോദ്യം ചെയ്യൽ തുടരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി സീൽവച്ചു.