സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. സഹകരണ പ്രസ്ഥാനത്തിനെ തകർക്കുകവഴി കേരളത്തെ തകർക്കുകയാണ് ലക്ഷ്യം. സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്ന കേന്ദ്ര ഏജൻസികൾക്ക് അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യമപ്പടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം വ്യക്തമാണ്.
