പാചകവാതകവില തുടർച്ചയായി വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിച്ച് മോദി സർക്കാർ. തുടർച്ചയായ രണ്ടാം മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ. നവംബർ ഒന്നിന് പാചക വാതകത്തിന് നൂറ്റൊന്നു രൂപയാണ് കൂട്ടിയിരിക്കുന്നത്.
