പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ഇത്തവണയും ചോരയിൽ മുക്കിയിരിക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും. അക്രമവും കൊലപാതകവും കൊള്ളയും ബൂത്തുപിടുത്തവുമായി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്.
