തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ നമ്മൾ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്.

തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ നമ്മൾ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ. തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്.
ജൂൺ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിൽ ബിജെപി പ്രവർത്തകരെ സംബോധന ചെയ്യവെ ‘എൻസിപി നേതാക്കൾ 70,000 കോടി രൂപയുടെ അഴിമതിക്കേസ് നേരിടുകയാണെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നത് ഗ്യാരന്റി’യാണെന്നും പറഞ്ഞിരുന്നു.
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാരിനെപ്പോലെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സമ്പൂർണ പരാജയമാണ്. മൗനം വെടിയാത്ത പ്രധാനമന്ത്രിയുടെ മനോഭാവം മനുഷ്യത്വഹീനമാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപി - ആർഎസ്‌എസ് തന്ത്രമാണ് മണിപ്പുരിലും നടപ്പാക്കുന്നത്.
കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്.
ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെടുത്തി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കയാണ്. 2016ൽ ഇത്തരമൊരു നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ 21-ാം ലോ കമീഷനോട് കേന്ദ്രം ആവശ്യപ്പെട്ടു.
പിഞ്ചുകുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കാനും ഗുരുതര രോഗാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് 'ഹൃദ്യം'. ജന്മനായുള്ള ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാനുള്ള പദ്ധതിയാണിത്.
യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. ഇന്ത്യൻ ഭരണഘടനയുടെ 44-ാം വകുപ്പിൽ ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമിക്കാർ മറക്കുന്നു.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുകയാണ്. ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചുള്ള കടന്നാക്രമണമാണ് നടത്തുന്നത്. ഇതിന് കീഴ്‌പെട്ടുപോകാനാകില്ല. സംസ്ഥാനത്തിന് അർഹമായ സാമ്പത്തികവിഹിതം തന്നേതീരൂ. അതിനായി നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം തുടരും.
മണിപ്പൂരില്‍ സാധാരണക്കാരുടെ മനഃസമാധാനം നഷ്ടപ്പെട്ടിട്ട് രണ്ട് മാസത്തോളമാകുന്നു. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ ഇന്നും വെടിയേറ്റ് മരിച്ചു. 134 പേരാണ് ഇതുവരെ കലാത്തില്‍ കൊല്ലപ്പെട്ടത്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും പ്രതിയാക്കാൻ കെ സുധാകരൻ പൊലീസിനെ വിരട്ടിയെന്ന കെപിസിസി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്.
ഏകീകൃത സിവിൽ കോഡിനെ സിപിഐ എം ശക്തമായി എതിർക്കും. ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കും. അതോടൊപ്പം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും സെമിനാറുകൾ സംഘടിപ്പിക്കും.
കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തട്ടിപ്പ് കേസ് അഭിമുഖീകരിക്കുകയാണ്. മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാണ് കെ സുധാകരൻ.
പുന്നപ്ര–വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒമ്പതു വർഷമാകുന്നു.
തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. മണിപ്പൂരിലെ കലാപം മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാത്തതിന് പിന്നിൽ ഏക സിവിൽകോഡ് അജൻഡയാണ്.
മെഡിസെപ് പദ്ധതിക്ക് ഒരുവർഷം പൂർത്തിയാകുകയാണ്. 2022 ജൂലൈ ഒന്നിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനംചെയ്ത് നടപ്പാക്കിവരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇത്.