കേന്ദ്രത്തിൽ ബിജെപിയെ എതിർക്കാനുള്ള ശേഷി കോൺഗ്രസിന് നഷ്ടപ്പെട്ടു. രാഹുൽഗാന്ധിയേയും സോണിയാഗാന്ധിയേയും ഇഡി വേട്ടയാടുമ്പോൾ കേരളത്തിലെ കോൺഗ്രസ് പ്രതിരോധം ദുർബലമാണ്. മൊയ്യാരത്ത് ശങ്കരനെ ക്രൂരമായി കൊലപ്പെടുത്തി കൊലപാതക രാഷ്ട്രീയത്തിന് തുടക്കമിട്ട കോൺഗ്രസ് അതേ പാത ഇപ്പോഴും തുടരുകയാണ്.
