ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം ഉദയം ചെയ്യുന്നതിന് ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട് 105 വർഷം പൂർത്തിയാകുകയാണ്. റഷ്യയിൽ ഒക്‌ടോബർ വിപ്ലവം നടന്ന കാലഘട്ടത്തിലെ സാഹചര്യത്തിൽനിന്ന് ലോകം ഏറെ മാറി. സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ട് 31 വർഷമാകുന്നു.
