കർണാടക സർക്കാരിന്റെ ആരോഗ്യ മേഖലയെക്കുറിച്ചുള്ള സിഎജിയുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് ഇപ്പോഴാണ് വായിച്ചത്. അതോടുകൂടി ഒരുകാര്യം തീർച്ചയായി. കേരളത്തെ സംബന്ധിച്ച് സിഎജി പുറത്തിറക്കിയ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് കൃത്യമായൊരു ക്വട്ടേഷൻ പണിയാണ്.

കർണാടക സർക്കാരിന്റെ ആരോഗ്യ മേഖലയെക്കുറിച്ചുള്ള സിഎജിയുടെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് ഇപ്പോഴാണ് വായിച്ചത്. അതോടുകൂടി ഒരുകാര്യം തീർച്ചയായി. കേരളത്തെ സംബന്ധിച്ച് സിഎജി പുറത്തിറക്കിയ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് കൃത്യമായൊരു ക്വട്ടേഷൻ പണിയാണ്.
കഞ്ചിക്കോട് സ്ഥാപിക്കുന്ന എഥനോൾ നിർമ്മാണ ഫാക്ടറിക്കെതിരെ കോൺഗ്രസ്-ബിജെപി നേതാക്കന്മാർ അനാവശ്യ വിവാദങ്ങളാണ് ഉയർത്തുന്നത്. കർണാടകത്തിലെയും മഹാരാഷ്ട്രയിലെയും സ്പിരിറ്റ് ലോബികൾക്ക് വേണ്ടിയാണ് ഈ രണ്ടു കൂട്ടരും പ്രവർത്തിക്കുന്നത്.
'വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും കൊന്നതാണ്, പ്രതിയായ ഐ സി ബാലകൃഷ്ണൻ, എംഎൽഎ സ്ഥാനം രാജിവെയ്ക്കുക' എന്ന മുദ്രാവാക്യം ഉയർത്തി ബത്തേരിയിൽ' സിപിഐ എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ലക്ഷ്യത്തിലേക്ക്. ജനുവരി 15 വരെയുള്ള കണക്കനുസരിച്ച് 69.59 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കി.1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,030,99 പേരാണ് അതിദരിദ്രരായി ഉണ്ടായിരുന്നത്.
യുഡിഎഫിന്റെ മലയോരജാഥകൊണ്ട് ഒരു ഗുണമുണ്ടാകും. കഴിഞ്ഞ എട്ട് വർഷക്കാലത്തിനിടയിൽ മലയോരത്തെ ഗതാഗത സൗകര്യങ്ങളിൽവന്ന കുതിപ്പിനെ അവർക്ക് ബോധ്യപ്പെടും. അതെ എൽഡിഎഫിന്റെ വികസനപാതയിലൂടെയാണ് അവരുടെ സഞ്ചാരം. ഇതിൽ 793 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയും ഉൾപ്പെടും.
മലയാളികളെ ചിരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കഠിനാധ്വാനിയായ ചലച്ചിത്രകാരനായിരുന്നു ഷാഫി. പ്രേക്ഷക മനസ്സ് അറിഞ്ഞുള്ള കഥകളും കഥാപാത്രങ്ങളും ഷാഫി സിനിമകളെ എല്ലാ തലമുറകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കി.
ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിൻ്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ സമ്പദ്‌വ്യവസ്ഥ ഉണർത്താൻ ഉതകുന്ന പരിപാടി ഉണ്ടാകുമോ എന്നതിലാണ് രാജ്യമാകെ ഉറ്റുനോക്കുന്നത്.
കഞ്ചിക്കോട്ട് സ്ഥാപിക്കാൻ പോകുന്ന എഥനോൾ പ്ലാന്റിനെതിരായ വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുകയാണ്. വിഷയത്തിൽ അവർ ആദ്യം ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജല ചൂഷണ കഥയും പൊളിയും. വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞതാണ്.
സര്‍വകലാശാല ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) 2025 ലെ കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിച്ച്, സംസ്ഥാന സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കരട് ചട്ടങ്ങള്‍.
കുറച്ചു ദിവസമായി പിപിഇ കിറ്റ് സംബന്ധിച്ച സിഎജി റിപ്പോർട്ട് മാധ്യമങ്ങളിലും നിയമസഭയിലും കറങ്ങാൻ തുടങ്ങിയിട്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാത്രമല്ല ധനമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഈ വെട്ടിപ്പ് നടന്നതെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. വലിയ അന്വേഷണമൊന്നും വേണ്ട.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്‌ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയത്.
റെയിൽവേ മെയിൽ സർവീസ് ( ആർ.എം. എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
ഇന്നു ലെനിൻ്റെ ചരമദിനം. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ചരിത്രം നിസ്സംശയം തനിക്കും മുൻപും പിൻപും എന്നു വിശേഷിപ്പിക്കാവുന്ന വിധം ലോകത്തെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായിരുന്നു ലെനിൻ. തുല്യതയ്ക്കും നീതിക്കുമായി ഇന്നും തുടരുന്ന പോരാട്ടങ്ങൾക്ക് ലെനിൻ്റെ ജീവിതവും ചിന്തകളും മാർഗദീപങ്ങളായി നിലകൊള്ളുന്നു.
സംസ്ഥാന സർക്കാർ കഞ്ചിക്കോട് ബ്രൂവറിക്ക് പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം പൊളിഞ്ഞതു പോലെ ജലചൂഷണമെന്ന വാദവും സ്വയം പൊളിയും. പ്രചരിപ്പിച്ച എല്ലാ കാര്യവും തെറ്റാണെന്ന് വ്യക്തമാകും. അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസ് ഉണ്ടായില്ല.