അന്തരിച്ച സിപിഐ എം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം സ. കെ പി വത്സന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിച്ചു.

അന്തരിച്ച സിപിഐ എം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം സ. കെ പി വത്സന്റെ വീട് മുഖ്യമന്ത്രി സ. പിണറായി വിജയൻ സന്ദർശിച്ചു.
കേരള സമൂഹത്തെ നടുക്കിയ ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായുള്ള സ്മാരകം ഉദ്‌ഘാടനം ചെയ്തു.1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസമാണ് നാടിനെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്.
മട്ടാഞ്ചേരിരക്തസാക്ഷികളുടെ മണ്ണിൽ കൊച്ചിയുടെ സ്വന്തം തൊഴിലാളി നേതാവ് സഖാവ് ടി എം മുഹമ്മദിന്റെ സ്മരണാർത്ഥം ആധുനിക രീതിയിൽ പണി തീർത്ത സിപിഐ എം കൊച്ചി ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. 2022 സെപ്തംബറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ.
സഖാവ് കെ കുഞ്ഞിരാമന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സഖാവിന്റെ സ്മൃതിമണ്ഡപം ചെറുവത്തൂർ കാരിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ. കെ കുഞ്ഞിരാമൻ അനുസ്മരണ പൊതുയോഗവും സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഊർജ്ജ സംരക്ഷണത്തിലെ കേരള മാതൃകയ്ക്ക് ദേശീയതലത്തിൽ അംഗീകാരം ലഭ്യമായിരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. 2024 ലെ
മഹാത്മാ അയ്യൻകാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂർ പെരുങ്കാറ്റുവിളയിൽ സിപിഐ എം കോവളം ഏരിയ കമ്മിറ്റി നിർമ്മിച്ച സ്മൃതി മണ്ഡപം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വോളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, പൊതുയോഗവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുകയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ എസ്‌എഫ്‌ഐ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. കേരളത്തിന്റെ എല്ലാ സർവകലാശാലകളിലും വമ്പിച്ച വിജയത്തോടുകൂടി എസ്‌എഫ്‌ഐയ്ക്ക് നല്ലരീതിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലകളുടെ സ്വയംഭരണവും, ജനാധിപത്യവും തകര്‍ത്ത് കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണം. സര്‍വ്വകലാശാലകളുടെ ജനാധിപത്യത്തിന്റേയും, സ്വയംഭരണത്തിന്റേയും ഭാഗമായാണ് സിന്‍ഡിക്കേറ്റുകള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്.
വിമർശനവും സ്വയംവിമർശനവും ജീവശ്വാസംപോലെ സിപിഐ എമ്മിന് പ്രധാനമാണ്. സമ്മേളനങ്ങളിൽ പ്രതിനിധികൾക്ക് ജനറൽ സെക്രട്ടറി മുതൽ താഴോട്ട് സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമർശിക്കാം. വിമർശനത്തിന് വിധേയമല്ലാത്ത ഒരു നേതാവും ഈ പാർടിയിൽ ഇല്ല.
സാമ്പത്തിക സ്വയംഭരണമടക്കം സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ നിരന്തര കൈകടത്തലുകളുണ്ടാവുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ സഹകരണം വ്യാപിപ്പിക്കണം. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥ ദൃഷ്ടാന്തമാണ് കേരളവും തമിഴ്‌നാടും മുന്നോട്ടുവയ്‌ക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ പരിഹരിക്കാൻ കേരളത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണ്. സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, അന്യായമായി കേരളത്തെ കുറ്റപ്പെടുത്തുകയുമാണ് കേന്ദ്രം.
സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനം സ. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സര്‍വ്വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എംജി സര്‍വ്വകലാശാലാ കവാടത്തില്‍ നടത്തിയ സര്‍വ്വകലാശാല സംരക്ഷണ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താക്കൾക്കിടയിൽ അദ്വിതീയ സ്ഥാനമാണ് പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കർക്കുള്ളത്. ജാതി, മത, വർഗ ഭേദങ്ങൾക്കെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു.