ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തിനു നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കപ്പെട്ടിരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു 'തീരദേശവാസികൾക്ക് സുരക്ഷിത സ്ഥലത്തു ഭവനം' എന്നത്.
