Skip to main content

കേരളത്തോട് അനീതി കാണിക്കുന്ന കേന്ദ്രസാമ്പത്തിക നയം തിരുത്തണമെന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി ധനകാര്യ മന്ത്രി നിർമല സീതാരാമന്‌ കത്തെഴുതി

കേരളത്തോട് അനീതി കാണിക്കുന്ന കേന്ദ്രസാമ്പത്തിക നയം തിരുത്തണമെന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി ധനകാര്യ മന്ത്രി നിർമല സീതാരാമന്‌ കത്തെഴുതി. നികുതി വരുമാന വിതരണത്തിൽ ധനകാര്യ കമീഷൻ വിഹിതം വെട്ടിക്കുറച്ചതിന്റെ ആഘാതം കേരളം നേരത്തെ തന്നെ നേരിട്ടിരുന്നു. പത്താം ധനകാര്യ കമ്മീഷൻ പ്രകാരം കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇത് 1.92 ശതമാനമായി കുറച്ചു. അഞ്ച് വർഷത്തേക്ക് കേരളത്തിന് അനുവദിച്ച തുക 1,63,920 കോടി രൂപയിൽ നിന്ന് 81,326 കോടി രൂപയായി കുറഞ്ഞു.

ഇതിനു പുറമെയാണ് നിലവിലെ 'ഫണ്ട് കട്ട്'. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനത്തിൽ നിന്ന് മൂന്ന്‌ ശതമാനമായി വെട്ടിക്കുറച്ചത്‌ സാധാരണക്കാരുടെ ക്ഷേമത്തിന് അങ്ങേയറ്റം വിനാശകരമായ നീക്കമാണ്. കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ ഫലമായി ഉയർന്ന ആയുർദൈർഘ്യമുള്ള ജനത ഉണ്ട്. ജീവിതശൈലി രോഗങ്ങളും കൂടുതലാണ്‌. കേന്ദ്രസർക്കാരിന്റെ കടുംവെട്ട് ഈ സേവനങ്ങൾ നൽകുന്നതിനെതിരായ ആക്രമണമാണ്. കിഫ്ബിയുടേത് കേരളസർക്കാരിന്റെ കടമായി കണക്കാക്കുമ്പോൾ ദേശീയ പാത അതോറിറ്റിയുടെ 3.49 ലക്ഷം കോടി രൂപയിലധികം കടം, കേന്ദ്ര സർക്കാരിന്റെ ബാധ്യതകളിൽ കാണിച്ചിട്ടില്ല. 

 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.