Skip to main content

സംഘപരിവാര്‍ ഭരണകൂടം എത്രമേല്‍ മനുഷ്യത്വ വിരുദ്ധമാണെന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂരിലേത്

അമര്‍ഷവും ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂര്‍ കലാപത്തിന്റേതായി പുറത്തുവരുന്ന ദൃശ്യങ്ങളില്‍ പലതും. 25 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ സംഘപരിവാര്‍ അനുകൂലികളായ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നതും പരസ്യമായി പീഠിപ്പിക്കുന്നതും 'ബേട്ടീ ബചാവോ' മുദ്രാവാക്യമുയര്‍ത്തുന്ന നമ്മുടെ ഇന്ത്യയിലാണ്. രാജ്യത്തെ സംഘപരിവാര്‍ നയിക്കുന്ന ഭരണകൂടം എത്രമേല്‍ മനുഷ്യത്വ വിരുദ്ധമാണെന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂരിലേത്. കലാപം ആരംഭിച്ചത് മുതല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കുള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനത്ത് നിന്നും പുറംലോകമറിഞ്ഞതിലും എത്ര വലുതായിരിക്കും അവിടെ സംഭവിക്കുന്ന യാഥാര്‍ത്ഥ്യമെന്ന് നാം മനസിലാക്കണം.

രാജ്യത്തിന്റെ ഭരണകൂടമോ പ്രധാനമന്ത്രിയോ കലാപത്തെ അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തത് നിരുത്തരവാദിത്വപരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. സംഘപരിവാരത്തിന്റെ വിഭജന തന്ത്രങ്ങളും അധികാരക്കൊതിയുമാണ് മണിപ്പൂരിനെ അശാന്തിയുടെ തെരുവാക്കി മാറ്റിയിരിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ ഈ പ്രത്യാശാസ്ത്രത്തെ ശരിയാംവണ്ണം തിരിച്ചറിയാനും പ്രതിരോധിക്കാനും നാമോരോരുത്തരും മുന്നോട്ടുവരണം.

മണിപ്പൂര്‍ ഒടുവിലത്തെ ഉദാഹരണമാണെന്ന് കരുതാന്‍ വയ്യ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാര്‍ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവും. ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന സിദ്ധന്തത്തിനുള്ള മറുപടി. ഈ മനുഷ്യത്വ വിരുദ്ധതയ്‌ക്കെതിരെ നാമോരോരുത്തരും ഒരുമിച്ച് അണിനിരക്കണം.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.