Skip to main content

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ.എസ്‌.യുക്കാരുടെ ശ്രമത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________________

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെ.എസ്‌.യുക്കാരുടെ ശ്രമത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി സെക്രട്ടറേയ്‌റ്റ്‌ അനക്‌സിലെ തന്റെ ഓഫീസിന്‌ സമീപം പത്രക്കാരോട്‌ സംസാരിക്കുമ്പോഴാണ്‌ കൈയ്യേറ്റ ശ്രമം ഉണ്ടായത്‌. ചില കെ.എസ്‌.യു പ്രവര്‍ത്തകരാണ്‌ പത്രക്കാര്‍ക്കിടയിലൂടെ നുഴഞ്ഞുകയറി അത്‌ അലങ്കോലപ്പെടുത്തുന്നതിന്‌ ശ്രമിച്ചത്‌. കേരള വര്‍മ്മ കോളേജ്‌ ഇലക്ഷനുമായി ബന്ധപ്പെട്ട്‌ തെറ്റായ രീതിയില്‍ മന്ത്രിക്കെതിര നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളെക്കുറിച്ചായിരുന്നു മന്ത്രി സംസാരിച്ചിരുന്നത്‌. പത്രക്കാരുടെ അഭ്യര്‍ത്ഥന കൂടി മാനിച്ചാണ്‌ ഇത്തരമൊരു സംസാരം മന്ത്രി നടത്തിയത്‌. ഈ ഘട്ടത്തിലാണ്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ പത്രക്കാരോടുള്ള മന്ത്രിയുടെ സംസാരം അലങ്കോലപ്പെടുത്തുന്നതിനും, മന്ത്രിക്കടുത്തേക്ക്‌ ഓടിയടുക്കാനും ശ്രമിച്ചത്‌. നേരത്തെ പല ഘട്ടങ്ങളിലും ഇത്തരം ഇടപെടലുകളും കെ.എസ്‌.യു പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്‌. ഒരു വനിത മന്ത്രിക്ക്‌ നേരെയാണ്‌ തുടര്‍ച്ചയായി ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്‌ എന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്‌. എന്നാല്‍ പത്രക്കാരോടുള്ള സംസാരം പോലും തടസ്സപ്പെടുത്താനും, അവിടെ അക്രമം സംഘടിപ്പിക്കാനുമാണ്‌ കെ.എസ്‌.യു ശ്രമിച്ചത്‌. കഴിഞ്ഞ കുറച്ച്‌ ദിവസമായി തലസ്ഥാനത്തുള്‍പ്പെടെ അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കെ.എസ്‌.യു ശ്രമിക്കുകയാണ്‌. എല്ലാവിധ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തിക്കൊണ്ട്‌ കെ.എസ്‌.യു നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമ പ്രവര്‍ത്തനത്തെ അപലപിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.