നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ആസൂത്രണവും, ദൃഢനിശ്ചയവുമാണ് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ
29/10/2025
തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കി രാജ്യത്തെ ജനാധിപത്യ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. ബിഹാര്‍ മോഡലിലുള്ള വോട്ടര്‍പട്ടികയുടെ തീവ്രപരിഷ്കരണം കേരളം ഉള്‍പ്പടെ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് തിടുക്കത്തില്‍ ആരംഭിച്ചിട്ടുള്ളത്.
ഒക്ടോബർ 20 സഖാവ് സി എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിക്കുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ രാഷ്ട്രീയമായും സംഘടനാപരമായും അതുല്യപങ്ക് വഹിച്ച പ്രതിഭയാണ് സഖാവ് സി എച്ച്.
ഇസ്രയേലും ഹമാസുമായി ഉണ്ടാക്കിയ ‘സമാധാന കരാറിന്റെ’ ആദ്യഘട്ടം നിലവിൽ വന്നതിനെ സ്വാഗതം ചെയ്യുന്നു. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ വെടിനിർത്തൽ നിലവിൽ വന്നിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കു നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണ്. സുപ്രീംകോടതി ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകനാണ് ആക്രമണം നടത്തിയത്. കുറ്റക്കാരനെതിരെ ഉടനടി നടപടി സ്വീകരിക്കണം.
കരൂർ ദുരന്തത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. തമിഴ്നാട്ടിലെ കരൂരിൽ ടിവികെ പാർടി സ്ഥാപകനും ചലച്ചിത്ര നടനുമായ വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കാൻ പാർടി ഘടകങ്ങളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്യുന്നു. പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ദിനാചരണം സംഘടിപ്പിക്കണം.
ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളി സോനം വാങ്ചുക്കിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിക്കുന്നു.
ലഡാക്ക് ജനതയെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഭരണസംവിധാനം ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിച്ചു. ഇൗ അടിച്ചമർത്തൽ നാല് പേരുടെ മരണത്തിനും ഒട്ടേറെപേർക്ക് പരിക്കേൽക്കാനും ഇടയാക്കി.
കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കൊൽക്കത്ത നഗരത്തിലുടനീളമുണ്ടായ പ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല.
അമേരിക്കയുടെ വിസ നിരക്ക് വർധനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനവും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണവും നിരാശാജനകവും അപമാനകരവുമാണ്. മറ്റ് രാജ്യങ്ങളുടെ ചെലവിൽ സ്വന്തം വ്യാപാര താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യുഎസ് നിർബന്ധിത തന്ത്രങ്ങൾ ഉപയോഗിക്കുകയാണ്.
ഖത്തര്‍ ഉള്‍പ്പെടേയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങള്ക്കായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബർ 15-ാം തീയതി സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
നേപ്പാളിൽ രജിസ്റ്റർ ചെയ്യാത്ത സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന് പിന്നാലെ ഉയർന്നുവന്ന യുവജന പ്രതിഷേധത്തിൽ 20 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു.
ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപിക്കുന്നു. കൊലയാളി രാഷ്ട്രവുമായുള്ള കേന്ദ്ര സർക്കാരിന്റെ കരാർ ലജ്ജാകരമാണ്. പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിച്ച് ഗാസ മുനമ്പ് കൈവശപ്പെടുത്തുന്ന നെതന്യാഹു സർക്കാരിലെ തീവ്രവലതുപക്ഷ വംശീയ പാർടിയിൽപ്പെട്ടയാളാണ് സ്മോട്രിച്ച്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 27-ാം ചരമവാർഷികം സെപ്റ്റംബർ 09 ന് ചൊവ്വാഴ്ച വിപുലമായി ആചരിക്കുക. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്മരണ സമ്മേളനം നടത്തിയും ചടയൻ ദിനം ആചരിക്കണം.