Skip to main content

വാർത്താക്കുറിപ്പുകൾ


കേരള ഗവർണർ പദവിക്ക് യോഗ്യനല്ല

01/02/2024

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന തുടർച്ചയായ രാഷ്ട്രീയ പ്രേരിത അക്രമങ്ങൾ വഴിയും ഗവർണർ പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിലൂടെയും കേരള ഗവർണർ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.

കേന്ദ്രത്തിനെതിരെ കേരളം നടത്തുന്ന സമരത്തിന്റെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കണം

31/01/2024

സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളും ഫെഡറലിസവും ഉയർത്തിപ്പിടിച്ചുകൊണ്ടും കേരളത്തോടുള്ള മോദി സർക്കാരിന്റെ വിവേചന നയങ്ങൾക്കെതിരെയും ഫെബ്രുവരി 8ന് ന്യൂഡൽഹിയിൽ സംസ്ഥാന എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണയ്‌ക്കൊപ്പം എല്ലാ സംസ്ഥാന കമ്മിറ്റികളും അതത് സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണ

വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ജനങ്ങളുടെ ഉപജീവനം കഷ്ടത്തിലാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾ എന്നിവയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾ എല്ലാ സംസ്ഥാന ഘടകങ്ങളും ശക്തിപ്പെടുത്തണം

31/01/2024

വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ജനങ്ങളുടെ ഉപജീവനം കഷ്ടത്തിലാക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾ എന്നിവയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾ എല്ലാ സംസ്ഥാന ഘടകങ്ങളും ശക്തിപ്പെടുത്തണം.


സിപിഐ എം കേന്ദ്ര കമ്മിറ്റി

സഖാവ് ഇ ബാലാനന്ദൻ ദിനം ജനുവരി 19ന് സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു

17/01/2024

സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന സഖാവ് ഇ ബാലാനന്ദൻ ദിനം ജനുവരി 19ന് സമുചിതമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നു. സ്വാതന്ത്ര്യസമരകാലത്തുതന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായ സ. ഇ ബാലാനന്ദൻ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ അവകാശപ്പോരാട്ടത്തിന് നേതൃത്വം നൽകി.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ മൂന്ന് തദ്ദേശീയരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു

24/12/2023

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ മൂന്ന് തദ്ദേശീയരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു.

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും

12/12/2023

ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ജമ്മു- കശ്‌മീരിന്‌ പരമാധികാരമില്ലെന്നും പ്രത്യേക ഭരണഘടനാ പദവി ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു.

മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചത്‌ ജാതി വേർതിരിവുകൾ ഉപയോഗപ്പെടുത്തി

11/12/2023

രാജസ്ഥാനടക്കമുള്ള മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ വിജയിച്ചത്‌ ജാതി വേർതിരിവുകൾ കൃത്യമായി ഉപയോഗപ്പെടുത്തിയാണ്. മാധ്യമങ്ങളിലുള്ള നിയന്ത്രണവും പണാധികാരവും ഈ വിജയത്തിൽ നിർണായകമായി. ഹിന്ദുത്വ വോട്ടുകൾ സംസ്ഥാനങ്ങളിൽ ഏകീകരിച്ചു.