Skip to main content

മണിപ്പൂരിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ മിണ്ടാത്ത മോദിയാണ് ഇവിടെ സ്ത്രീശാക്തീകരണം പ്രസംഗിക്കുന്നത്

മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവിൽ വലിച്ചിഴച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരിൽ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല; ബിജെപി നേതാവായാണ് മോദി തൃശൂരിൽ വന്നത്. സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുമ്പോൾ 45 ലക്ഷം സ്ത്രീകൾ ആത്മാഭിമാനത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ കുടുംബശ്രീയെ പറ്റി മോദി മിണ്ടിയില്ല.

സ്വർണക്കള്ളക്കടത്തിന്റെ ഓഫീസ് ഇവിടെയാണെന്നാണ് മോദി പറഞ്ഞത്. അതിന് പിന്നാലെയാണിപ്പോൾ മാധ്യമങ്ങൾ. ആരാണ് നടപടി എടുക്കേണ്ടത്. കേരളത്തിലും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കള്ളക്കടത്ത് തടയേണ്ടത് കേന്ദ്രമല്ലേ.വിമാനത്താവളങ്ങൾ കേന്ദ്രത്തിന്റെ പരിധിയിലല്ലേ. ആ അധികാരം ഉണ്ടായിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും എന്തേ നടപടി എടുക്കാത്തത്.അന്വേഷണ ഏജൻസികളുടെ തലവൻ മോദിയല്ലേ. അത് മറച്ചുവെച്ച് ആളെ പറ്റിക്കാൻ പെെങ്കിളി സ്റ്റെെലിൽ ഓരോന്ന് പറയുകയാണ്.

വനിതാ സംവരണ ബിൽ പാസാക്കുമെന്നാണ് പറയുന്നത് . എന്നിട്ടെന്താ 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിൽ പാസാക്കാത്തത്?. സെൻസസ് തിയതിപോലും പ്രഖ്യാപിക്കാത്തത്?. ജാതിസെൻസസ് നടത്തണമോയെന്ന് തീരുമാനിക്കാത്തത്?

മതനിരപേക്ഷ സർക്കാർ ഒരു മതകാര്യങ്ങളിലും ഇടപെടരുതെന്നാണ്. വ്യക്തികൾക്ക് വിശ്വാസിയോ അവിശ്വാസിയോ ആകാം . എന്നാൽ ഇവിടെ ഭരണകൂടം തന്നെ നേരിട്ട് ഇടപെടും വിധമാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുവാൻ ഒരുങ്ങുന്നത്. അത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അജണ്ടയാണ്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്തു പണിയുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഉടനെ നടത്തുന്നത് ഒരു തെരഞ്ഞെടുപ്പ് അജണ്ടയാണ്. എന്നാൽ ആ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല എന്ന നിലപാട് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഇപ്പോഴും ഒരുനിലപാടിൽ എത്തിയിട്ടില്ല.എന്നാൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രി ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കും എന്ന് പറയുന്നു. ഹിന്ദുത്വവത്കരണത്തെ പ്രതിരോധിക്കാൻ ഇപ്പോളും കോൺഗ്രസിന് കഴിയുന്നില്ല. മൃദുഹിന്ദുത്വ നയങ്ങൾ പാലിച്ച് ഹിന്ദുത്വ വർഗീയതയെ ചെറുക്കാൻ കഴിയില്ലെന്ന് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ചൂണ്ടികാണിച്ചിട്ടും ആ പാഠം ഉൾകൊള്ളാൻ കോൺഗ്രസിന് കഴിയുന്നില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.