Skip to main content

ബിൽക്കിസ്‌ ബാനു കേസ്‌ വിധി, ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന്‌ വ്യക്തമായ സൂചന നൽകുന്നത്

ബിൽക്കിസ്‌ ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു. തൃശൂരിൽവന്ന്‌ സ്‌ത്രീസുരക്ഷയെക്കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുകയും ‘ഗ്യാരന്റി’ നൽകുകയും ചെയ്ത്‌ ദിവസങ്ങൾക്കുള്ളിലാണ്‌ മോദിയെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന വിധി വന്നത്‌. ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന്‌ വ്യക്തമായ സൂചന നൽകുന്നതാണ്‌ വിധി.

നിയമസംവിധാനത്തെ വെല്ലുവിളിച്ചാണ്‌ സംഘപരിവാറുകാരായ കൊലയാളികളുടെ ശിക്ഷയിൽ ഗുജറാത്ത്‌ സർക്കാർ ഇളവ് നൽകിയത്‌. കേന്ദ്ര സർക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നെന്ന്‌ ഗുജറാത്ത്‌ സർക്കാർതന്നെ കോടതിയിൽ പറഞ്ഞു. ഗുജറാത്ത് സർക്കാരിന്‌ കുറ്റവാളികളെ വെറുതെവിടാനുള്ള യോഗ്യതയില്ലെന്നാണ്‌ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്‌. കോടതിയെ കബളിപ്പിക്കൽ അടക്കം കുറ്റവാളികളെ രക്ഷിക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാർ നടത്തിയ തട്ടിപ്പുകളെല്ലാം വിധിയിൽ അക്കമിട്ട്‌ പറഞ്ഞിട്ടുണ്ട്‌.

വർഗീയകലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി സമൂഹത്തിൽ അശാന്തി പടർത്തുകയും ഭീതിയുടെ അന്തരീക്ഷം നിലനിർത്തുകയുമാണ്‌ ബിജെപിയുടെ ശൈലി. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുന്ന സംഘപരിവാർ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ്‌ വിധി. ഇത്‌ ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.