Skip to main content

എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സെക്രട്ടേറിയറ്റിന്‌ മുന്നില്‍ പി.എസ്‌.സി. റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത്‌ കലാപം സൃഷ്ടിക്കാനാണ്‌ യു.ഡി.എഫിന്റെ ശ്രമമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

തികച്ചും രാഷ്ട്രീയ പ്രേരിതമായി യു.ഡി.എഫ്‌ നടത്തുന്ന കലാപശ്രമങ്ങളെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നുകാണിക്കുന്നതിന്‌ ഇന്നും നാളെയുമായി ജില്ലാ, ഏര്യാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കണം.

കാലാവധി കഴിഞ്ഞ പി.എസ്‌.സി റാങ്ക്‌ ലിസ്റ്റ്‌ പുനഃസ്ഥാപിച്ച്‌ നിയമനം നടത്തണമെന്നാണ്‌ ഉദ്യോഗാര്‍ത്ഥികളില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്‌. നിയമപരമായി നിലനില്‍ക്കാത്ത ആവശ്യം ഉന്നയിച്ചാണ്‌ സമരം നടത്തുന്നതെന്ന്‌ വ്യക്തമാണ്‌. മുഖ്യമന്ത്രിയും സര്‍ക്കാരും ഇത്‌ സംബന്ധിച്ച്‌ കാര്യങ്ങള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന്‌ ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇതില്‍നിന്നും പിന്‍വാങ്ങുകയുണ്ടായി.

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പതിനായിരക്കണക്കിന്‌ പുതിയ തസ്‌തികകളാണ്‌ സൃഷ്ടിച്ചത്‌. 1,57,000-ല്‍പരം പേര്‍ക്ക്‌ പി.എസ്‌.സി വഴി നിയമം നല്‍കി. അഭ്യസ്‌തവിദ്യരായ യുവതീ-യുവാക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമീപനമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. സമൂഹത്തിലാകെ തെറ്റിദ്ധാരണ പരത്താനും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനുമാണ്‌ യു.ഡി.എഫ്‌ പരിശ്രമിക്കുന്നത്‌. യു.ഡി.എഫിന്റെ കലാപ നീക്കങ്ങളെ തുറന്നുകാണിക്കുന്നതിനായി മുഴുവന്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.