Skip to main content

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് എങ്ങനെ ധനസഹായം കണ്ടെത്തുമെന്നും, അത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വെളിപ്പെടുത്താൻ രാഷ്ട്രീയ പാർടികളെ നിർബന്ധിതമാക്കുന്ന തരത്തിൽ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തികച്ചും അനാവശ്യമായ ഒന്നാണ്.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന ചുമതല. രാഷ്ട്രീയ പാർടികൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും പരിശോധിക്കാനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനില്ല. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർടികളുടെ അവകാശമാണത്.

രാഷ്ട്രീയ പാർടികളുടെ നയപരമായ തീരുമാനങ്ങൾ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ലെന്നും അങ്ങനെ ചെയ്താൽ അത് അമിതാധികാര പ്രയോഗമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിലിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എക്സിക്യൂട്ടീവിന്റെ സമ്മർദ്ദം മൂലമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനുള്ള നയപരമായ നടപടികൾ വാഗ്‌ദാനം ചെയ്യുന്നതിനുമുള്ള രാഷ്ട്രീയ പാർടികളുടെ അവകാശം ഇല്ലാതാക്കാനും അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.