Skip to main content

ഹിന്ദുത്വ വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കുന്ന സിപിഐ എമ്മിനെതിരെ ബിജെപിയുടെ കുപ്രചരണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
ലോക്‌സഭയിൽ ബിജെപി അംഗം നിഷികാന്ത്‌ ദുബെ ‘ദേശദ്രോഹികൾ’ എന്ന്‌ വിശേഷിപ്പിച്ച്‌ സിപിഐ എമ്മിനും പാർടിയുടെ മുൻ ജനറൽ സെക്രട്ടറിക്കും എതിരായി നടത്തിയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.

വ്യവസ്ഥാപിതമായ എല്ലാ പാർലമെന്ററി നടപടിക്രമങ്ങളും നഗ്‌നമായി ലംഘിച്ചാണ്‌ ദുബെ ഈ ആരോപണം ഉന്നയിച്ചത്‌. ഇതു തെളിയിക്കാൻ ‘ആയിരക്കണക്കിന്‌ ഇമെയിൽ’ ഹാജരാക്കാൻ ആഗ്രഹിക്കുന്നതായി ദുബെ പറഞ്ഞു. അത്തരം മെയിലുകൾ കൈവശമുണ്ടെങ്കിൽ അദ്ദേഹം അത് പുറത്തു വിടട്ടെ. അതുവഴി ഈ ആരോപണത്തിന്റെ പൊള്ളത്തരം വ്യക്തമാകും. ഇത്‌ ഏറ്റുപിടിച്ച്‌ ഒരുവിഭാഗം മാധ്യമങ്ങൾ നടത്തുന്ന അപവാദപ്രചാരണവും അപലപനീയമാണ്‌.

സിപിഐ എമ്മിന്റെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും തുറന്ന പുസ്‌തകമാണ്‌. ഹിന്ദുത്വ വർഗീയ ആശയത്തെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത്‌ ഇടതുപക്ഷമാണെന്ന്‌ ബിജെപിക്ക്‌ നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.