Skip to main content

തിരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുന്ന മോദി സർക്കാരിന്റെ ബില്ലിനെ പരാജയപ്പെടുത്തുക

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________________

സുപ്രീം കോടതിയുടെ വിധികളെ നിരാകരിച്ച് ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള മോദി സർക്കാരിന്റെ നടപടികളെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കേണ്ടത് പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന ഒരു സമിതിയാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഈ ഉത്തരവ്‌ മറികടക്കാൻ പുതുതായി അവതരിപ്പിച്ച ബില്ലിൽ മോദി സർക്കാർ സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം "പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി"യെ നിർദേശിച്ചിരിക്കുകയാണ്.

കമ്മീഷൻ അംഗങ്ങളുടെ നിയമനാധികാരം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഈ നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതോടെ എക്‌സിക്യൂട്ടീവ് സമ്മർദ്ദങ്ങളിൽ നിന്നും സ്വാധീനങ്ങളിൽ നിന്നും സ്വതന്ത്രമായ നിഷ്പക്ഷ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇല്ലാതാക്കും.

ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ ഉയർത്തിപ്പിടിച്ച മറ്റൊരു ഭരണഘടനാ ബെഞ്ച് വിധിയെ കാറ്റിൽ പറത്തിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. ആ വിധിയെ അസാധുവാക്കിക്കൊണ്ട് മോദി സർക്കാർ ആദ്യം ഒരു ഓർഡിനൻസ് ഇറക്കിയിരുന്നു. പിന്നീട് അത് നിയമമാക്കി.

ഭരണഘടനാ സ്ഥാപനങ്ങളെ കയ്യിലെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് മോദി സർക്കാർ ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത്. ഭരണഘടനയെ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരായ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ബില്ലിനെ പരാജയപ്പെടുത്താൻ മുന്നോട്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.