Skip to main content

ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്തണം എന്ന ഇടതുപക്ഷത്തിന്റെ ആവശ്യം ശരിവെക്കുന്നു

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന _______________________________________

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്തണമെന്ന ഇടതുപക്ഷ മുന്നണിയുടെ ആവശ്യത്തെ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോൾ പുറത്തുവന്ന ത്രിപുരയിലെ ബോക്‌സാനഗർ, ധാൻപ്പുർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം.

ബോക്‌സാനഗറിൽ ബിജെപി 89 ശതമാനവും ധാൻപ്പുരിൽ 71 ശതമാനവും വോട്ടുനേടി. ത്രിപുരയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഇത്ര ഏകപക്ഷീയമായ ഒരു ഫലം ഇതാദ്യമായാണ്‌. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം ജയിച്ച മണ്ഡലമായ ബോക്‌സാനഗറിൽ വ്യാപകമായ ക്രമക്കേട്‌ നടത്താതെ 89 ശതമാനം വോട്ട്‌ ബിജെപിക്ക്‌ കിട്ടുകയെന്നത്‌ അസാധ്യമാണ്‌.

ഭരണസംവിധാനങ്ങളുടെയും പൊലീസിന്റെയും സഹായത്തോടെ പൂർണമായും അട്ടിമറിക്കപ്പെട്ട രണ്ട്‌ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ്‌ പ്രഹസനമാണ്‌.

തെരഞ്ഞെടുപ്പ്‌ അസാധുവാക്കി റീപോളിങ്‌ നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.