Skip to main content

വാഷിംഗ്ടണിലെ ക്യൂബൻ എംബസിക്ക് നേരെ നടന്ന ഭീകരാക്രമണം അപലപനീയം

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

_______________________________________


2023 സെപ്തംബർ 24ന് രാത്രി അമേരിക്കയിലെ ക്യൂബൻ എംബസിക്കു നേരെ നടന്ന ഭീകരാക്രമണത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിൽ ആളപായമുണ്ടായില്ലെങ്കിലും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടായി.

2020 ഏപ്രിലിന് ശേഷം ക്യൂബൻ എംബസിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. സോഷ്യലിസ്റ്റ് ക്യൂബയോടുള്ള യുഎസ് ഭരണകൂടത്തിന്റെ വിരോധം കാരണം മൂന്ന് വർഷം കഴിഞ്ഞിട്ടും അതിനു പിന്നിൽ പ്രവർത്തിച്ചവരെ ഇപ്പോഴും വിചാരണ ചെയ്തിട്ടില്ല.

നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷൻ വ്യവസ്ഥകൾ യുഎസ് ഭരണകൂടം കർശനമായി പാലിക്കുകയും നടപ്പിലാക്കുകയും വേണം. കുറ്റക്കാർക്കെതിരെ കർശനമായ നടപടി ഉടൻ സ്വീകരിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.