Skip to main content

കേന്ദ്ര ബിജെപി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൊടിയ അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
________________
കേന്ദ്ര ബിജെപി സര്‍ക്കാര്‍ എതിരാളികളെ തകര്‍ക്കാന്‍ രാഷ്ട്രീയ ആയുധമാക്കിയ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൊടിയ അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്.

കൊല്ലത്തെ കശുവണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി ഇഡി കൊച്ചി യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ അസി. ഡയറക്ടര്‍ ശേഖര്‍ കുമാറാണ്‌. തട്ടിപ്പുകാരായ ഇഡി ഉദ്യോസ്ഥരുടെ ഏജന്റുമാരായ മൂന്നുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്‌. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഇഡി കൈക്കൂലി വാങ്ങുന്നതും വ്യാപകമായിരിക്കുകയാണ്‌.

ഒരു ബിഷപ്‌ ഉള്‍പ്പെടെ ഒട്ടേറെ പേരെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതടക്കം നിരവധി പരാതികള്‍ വേറെയും വരുന്നു. ശരിയായ കണക്ക്‌ സൂക്ഷിക്കുന്നവരും സത്യസന്ധമായി ബിസിനസ്‌ നടത്തുന്നവരും അടക്കം നിരവധി വ്യവസായികളേയും വൈദികരേയും കള്ളപ്പണത്തിന്റെ പേര്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി യഥാര്‍ഥ കള്ളപ്പണക്കാരെ പിടികൂടാന്‍ ഉത്തരവാദിത്തമുള്ള ഏജന്‍സിയെ ബിജെപി രാഷ്ട്രീയ എതിരാളികളോട്‌ പകതീര്‍ക്കാനുള്ള ഉപകരണമാക്കിയതിന്റെ തിക്തഫലമാണ്‌ ഇപ്പോള്‍ കാണുന്നത്‌. യജമാനന്‍ പറയുന്നതുപോലെ എല്ലാ നിയമവിരുദ്ധ പ്രവൃത്തികളും ചെയ്‌തുകൂട്ടുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക്‌ യഥേഷ്‌ടം കൈക്കൂലി വാങ്ങാനുള്ള അനുമതിയും കൊടുത്തിട്ടുണ്ടോയെന്ന്‌ ബിജെപിയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം. ഇപ്പോള്‍ കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ അതേ ഉദ്യോഗസ്ഥനുള്‍പ്പെടെയുള്ളവരാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ഉള്‍പ്പെടെ പ്രതിയായ കൊടകര കുഴല്‍പ്പണ കേസ്‌ അന്വേഷിച്ചത്‌. കൊടകര കുഴല്‍പ്പണക്കേസിനെ ഹൈവേ കൊള്ളയെന്നാണ്‌ എറണാകുളം പി.എം.എല്‍.എ കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്‌. 2021 നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപിക്കായി എത്തിച്ചതാണ്‌ മൂന്നരക്കോടി രൂപയെന്ന പൊലീസ്‌ കുറ്റപത്രത്തെ ഇഡി തളളുകയായിരുന്നു.

ബിജെപിക്ക്‌ താല്‍പര്യമുള്ള കേസുകള്‍ എഴുതിത്തള്ളുന്ന ഉദ്യോഗസ്ഥര്‍ വാരിക്കൂട്ടുന്ന അഴിമതി പണം ആര്‍ക്കൊക്കെ പോകുന്നുണ്ട്‌ എന്നത്‌ കൂടി പുറത്തുവരേണ്ടതുണ്ട്‌. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ സംഘമായി മാറിയിട്ടുണ്ടോയെന്നും സംശയിക്കണം. ബിജെപി നേതാക്കള്‍ക്ക്‌ മാത്രമല്ല കോണ്‍ഗ്രസിനും ഇഡിയിലെ അഴിമതിക്കാരുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊച്ചിയില്‍ അറസ്റ്റിലായ ഒരു ഏജന്റ്‌ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണെന്നും പറയുന്നു.

അന്വേഷണ ഏജന്‍സികളെ കയറൂരിവിട്ട്‌ കള്ളക്കേസുകളെടുപ്പിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ച് അഴിമതിക്കാരായ മുഴുവന്‍ ഇഡി ഉദ്യോഗസ്ഥരേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.