Skip to main content

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു. സുതാര്യത, ഉത്തരവാദിത്തം, വ്യക്തികളുടെ അവകാശങ്ങൾ എന്നിവ അടിച്ചമർത്താനുള്ള ഇത്തരം ശ്രമം ന്യായീകരിക്കാനാവില്ല.

മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട്, എംപിമാരായ സ. കെ രാധാകൃഷ്ണൻ, സ. എ എ റഹിം, സിപിഐ നേതാവ് സ. ആനി രാജ, സ. പി പി സുനീർ എംപി, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ശ്രീ. ജോസ് കെ മാണി എന്നിവരടങ്ങുന്ന സംഘത്തിനാണ് അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്. സംഘം നേരത്തെ തന്നെ രേഖാമൂലമുള്ള അനുമതി തേടിയിരുന്നു. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷം ജൂലൈ 30 ന് കന്യാസ്ത്രീകളെ കാണാൻ ഇവർക്ക് അനുമതി ലഭിച്ചു.

തടങ്കലിൽ വച്ചിരിക്കുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച് അവരുടെ അവസ്ഥ അറിയാൻ രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും അനുമതി നിഷേധിച്ചത് നീതിന്യായ നടപടിക്രമങ്ങളെയും മനുഷ്യാവകാശങ്ങളെയും സംസ്ഥാനം ലംഘിക്കുകയാണെന്നതിന്റെ തെളിവാണ്. ഇത്തരം നടപടികൾ ജനാധിപത്യ തത്വങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. അന്വേഷണം അടിച്ചമർത്താനും വിയോജിപ്പുകളെ നിശബ്ദമാക്കാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ സ്വേച്ഛാധിപത്യ സ്വഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതവും അവരുടെ മൗലികാവകാശങ്ങളുടെ കടുത്ത ലംഘനവുമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ന്യൂനപക്ഷ സമൂഹങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ്. ഈ അറസ്റ്റിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം ബജ്‍രം​ഗദളിന്റെ നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് നടന്നത് എന്നതാണത്. ഭരണഘടനയിൽ പറയുന്നതുപോലെ സ്വതന്ത്രമായും സമാധാനപരമായും സ്വന്തം വിശ്വാസം ആചരിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.