ട്രംപ് ഭരണകൂടത്തിന്റെ തീരുവഭീഷണിക്ക് കേന്ദ്രസർക്കാർ വഴങ്ങരുത്. യുഎസ് സമ്മർദം അതിജീവിക്കാൻ മറ്റ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയും ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയും വേണം. യുഎസ് പ്രഖ്യാപിച്ച 50 ശതമാനം തീരുവയിൽ 25 ശതമാനം റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന്റെ പേരിലാണ്. അധികതീരുവ ഇന്ത്യയുടെ കാർഷിക, മത്സ്യബന്ധന, ടെക്‌സ്റ്റൈൽസ്, ചെറുകിട മേഖലകളെ ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നത് വിലക്കയറ്റമുണ്ടാക്കും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് കുറച്ച് യുഎസിനെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. തീരുവയിളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ യുഎസിൽനിന്ന് കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാമെന്ന് മോദി സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത്തരം സമ്മർദങ്ങൾക്ക് വഴങ്ങരുത്.
