Skip to main content

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

രാമനവമിയോടനുബന്ധിച്ച്‌ ഏഴുസംസ്ഥാനങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ആർഎസ്‌എസും സംഘപരിവാറും ദുരുപയോഗം ചെയ്യുകയാണെന്നും പിബി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.

കല്ലേറും അക്രമവും ന്യൂനപക്ഷങ്ങൾ താമസിക്കുന്നിടത്താണ്‌ അരങ്ങേറിയത്‌. മധ്യപ്രദേശിലെ ഖാർഗോണിലാണ്‌ ആദ്യത്തെ അക്രമം റിപ്പോർട്ട്‌ ചെയ്‌ത്‌‌ത്‌. ഡൽഹി കലാപത്തിനു മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്‌ കപിൽമിശ്ര പ്രദേശത്തുണ്ടായിരുന്നപ്പോഴാണ് അക്രമം അരങ്ങേറിയത്. ബീഹാറിലെ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടത്‌ പൊലീസ്‌ നോക്കിനിൽക്കേയാണ്‌. മാംസാഹാരം വിലക്കിയ എബിവിപിക്കാർ ജെഎൻയു കാമ്പസിലും അക്രമം അഴിച്ചുവിട്ടു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക്‌ മധ്യപ്രദേശിലെയും ബീഹാറിലെയും ഗുജറാത്തിലെയും സർക്കാരുകൾ പിന്തുണ നൽകിയോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുന്നറിയിപ്പുണ്ടായിരുന്നിട്ടും മതിയായ സുരക്ഷയൊരുക്കാത്തത്‌ ഇതിനുള്ള തെളിവാണ്‌.

ഇതിനിടെ നിയമവാഴ്‌ചയെ നോക്കുകുത്തിയാക്കി മധ്യപ്രദേശിൽ അക്രമം നടത്തിയെന്ന്‌ ഭരണകൂടം ആരോപിക്കുന്നവരുടെ വീടും ഇടിച്ചുനിരത്തി. ഇത്‌ ഭരണഘടനയെ തകർക്കുന്നതിന്‌ തുല്യമാണ്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അക്രമങ്ങളിൽ മൗനം തുടരുന്നത്‌ ഭരണകൂടത്തിന്റെ പിന്തുണയ്‌ക്ക് തെളിവാണ്‌. എല്ലാവിഭാഗം ആളുകളും സമാധാനം പാലിക്കണമെന്നും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.